IPL 2025: എന്റെ അമ്മോ അവനൊരു ബേബിഫേസ് ബോംബർ ആണ്, ആരെയും ബഹുമാനമില്ലാതെ അടിച്ചു തകർക്കും; യുവതാരത്തെക്കുറിച്ച് മുരളി കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 220 റൺസ് ലക്‌ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.

കളിയുടെ ഒരു ഘട്ടത്തിൽ 100 – 5 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ പ്രിയാൻഷ് ആര്യയുടെ തകർപ്പൻ മികവാണ് രക്ഷിച്ചത്. ഓപ്പണറായി ക്രീസിൽ എത്തി ഓരോ സഹതാരങ്ങളും മാറി മാറി വരുമ്പോൾ പോലും ആറ്റിട്യൂട് വീടാതെ ഒരേ താളത്തിൽ കളിച്ച ഇന്നിങ്സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മാറിയിരിക്കുന്നു. 150 റൺ പോലും സ്വപ്നം ആയിരുന്ന ടീമിനെ 200 നടത്തിയത് താരത്തിന്റെ ഈ മിന്നൽ ആക്രമണമാണ്.

39 പന്തിൽ കുറിച്ച തകർപ്പൻ സെഞ്ചുറിയിൽ ചെന്നൈയുടെ പേരുകേട്ട എല്ലാ താരങ്ങൾക്കും വയറുനിറയെ കൊടുത്ത യുവതാരം പുറത്താകുമ്പോൾ 42 പന്തിൽ 103 റൺ നേടിയിരുന്നു. എന്തായാലും ഈ മികവിന് താരത്തിന് വലിയ അംഗീകാരമാണ് കിട്ടിയത്. പുരസ്‌കാര ചടങ്ങിൽ എല്ലാ അവാർഡുകളും തന്നെ താരം കൈയിലാക്കി എന്ന് പറയാം. മത്സരത്തിന് ശേഷം ഇതിഹാസ സ്പിന്നർ മുരളി കാർത്തിക് താരത്തോട് സംസാരിക്കുകയും 24 വയസ്സുള്ള താരത്തിന് ഒരു പുതിയ പദവി നൽകുകയും ചെയ്തു. “ബേബിഫേസ് ബോംബർ,” അദ്ദേഹം പറഞ്ഞു.

മത്സരശേഷം പ്രിയാൻഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഞാൻ ശരിക്കും സന്തോഷവാനാണ്, ബാറ്റ് ഉപയോഗിച്ച് കൂടുതൽ സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിൽ ഞാൻ ആക്രമണ ക്രിക്കറ്റ് കളിക്കും,” അദ്ദേഹം പറഞ്ഞു. “നാനാനി ബാറ്റ് ചെയ്യാൻ ശ്രേയസ് ഭായ് എന്നോട് പറഞ്ഞു. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനം. ചെന്നൈയ്‌ക്കെതിരെ അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ നേഹൽ (വധേര) എന്നോട് ആക്രമിച്ച് കളിക്കാൻ പറഞ്ഞു. ഏത് ദിവസവും ഏത് ബൗളർമാർക്കും എന്നെ ബുദ്ധിമുട്ടിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആഭ്യന്തര ക്രിക്കറ്റിലെ ആര്യയുടെ സ്വപ്നതുല്യമായ പ്രകടനം അദ്ദേഹത്തെ 2025 ലെ ഐ‌പി‌എൽ ലേലത്തിലെ ഏറ്റവും ആകർഷകമായ താരങ്ങളിൽ ഒരാളാക്കി മാറ്റി. 35,000 ഡോളർ (30 ലക്ഷം രൂപ) എന്ന പ്രാരംഭ വിലയ്ക്കാണ് അദ്ദേഹം ലേലത്തിൽ എത്തിയത്. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് എന്നിവർ തമ്മിൽ താരത്തിനെ കിട്ടാൻ ലേലത്തിൽ മത്സരിച്ചു. ഒടുവിൽ 3.8 കോടി രൂപ പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കി.

Latest Stories

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കെ സുധാകരന്‌ നിരാശ, പിന്നില്‍ സ്വാര്‍ഥ താത്പര്യമുളള ചില നേതാക്കളെന്ന് പ്രതികരണം, അതൃപ്തി പരസ്യമാക്കി മുന്‍ അധ്യക്ഷന്‍

ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍ തകര്‍ക്കും; ഭാര്‍ഗാവസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

വഖഫ് ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്, പരിഗണിക്കുക പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

ജനാധിപത്യ അതിജീവന യാത്ര; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി