ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) എവേ മത്സരങ്ങളിൽ എംഎസ് ധോണിയുടെ ജനപ്രീതിയെക്കുറിച്ച് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ തുറന്നു പറഞ്ഞു. ധോണി കളിക്കുന്നിടത്തോളം കാലം എവേ സ്റ്റേഡിയങ്ങളിൽ പോലും ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ആധിപത്യം പുലർത്തുമെന്ന് സഹീർ പറഞ്ഞു.
43 വയസുകാരൻ എംഎസ് ധോണി തന്റെ 18-ാം ഐപിഎൽ സീസണിൽ കളിക്കാൻ ഒരുങ്ങുകയാണ്. മെഗാ ലേലത്തിന് മുമ്പ് സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ ₹4 കോടിക്ക് ‘അൺക്യാപ്പ്ഡ് പ്ലെയർ’ ആയി നിലനിർത്തി. കഴിഞ്ഞ സീസണിൽ ധോണി മികവ് കാണിച്ചിരുന്നു. 220 ലധികം സ്ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്.
സിഎസ്‌കെയ്‌ക്കെതിരായ ഹോം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആരാധകരുടെ ഒരു “നീലക്കടൽ” ഉണ്ടാകുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, സ്റ്റേഡിയങ്ങളിൽ ധോണിയുടെ ആരാധകർ ആധിപത്യം പുലർത്തുന്നത് തുടരുമെന്ന് സഹീർ ഖാൻ മറുപടി നൽകി. “സിഎസ്‌കെ മത്സരത്തിൽ ഒരു മഞ്ഞക്കടൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു” ഒരു റിപ്പോർട്ടർ പറഞ്ഞു.
“എംഎസ് ധോണി ഉള്ളിടത്തോളം കാലം, ആരാധകർക്ക് അദ്ദേഹത്തോടുള്ള സ്നേഹം കാരണം ചെന്നൈ ആരാധകർ എല്ലാ സ്റ്റേഡിയങ്ങളിലും ആധിപത്യം സ്ഥാപിക്കും” സഹീർ പറഞ്ഞു.
2025 ലെ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി സഹീർ ഖാൻ പ്രവർത്തിക്കും. കന്നി കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.