ആ താരം ഏകദിനത്തിൽ മിടുക്കനാണ്, എന്നാൽ ബാക്കി ഫോർമാറ്റിൽ വെറും ഫ്ലോപ്പാണ്: ആകാശ് ചോപ്ര

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രാജകീയമായി സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. 2017 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിൽ തോല്പിച്ച് കിരീടം ഉയർത്തിയ ടീമാണ് പാക്കിസ്ഥാൻ. എന്നാൽ ഇത്തവണത്തെ ടൂർണമെന്റിൽ ആദ്യം പുറത്തായത് ആതിഥേയരായ പാകിസ്താനാണ്. അതിൽ വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ന്യുസിലാൻഡിനെതിരെയുള്ള മത്സരം മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയിരിക്കുന്നത് യുവ താരം ശുഭ്മാൻ ഗിലാണ്. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിൽ 101 റൺസും രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ 46 റൺസുമാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ഏകദിന പരമ്പരയിലും ശുഭ്മാൻ ഗില്ലായിരുന്നു പ്ലയെർ ഓഫ് ദി സീരീസ്. എന്നാൽ താരത്തിന് ഏകദിനത്തിൽ മാത്രമേ തിളങ്ങാൻ സാധിക്കുള്ളുവെന്നും, ബാക്കി ഫോർമാറ്റിൽ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നതുമെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഏകദിന ഫോർമാറ്റിൽ ശുഭ്മാൻ ഗിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നതിൽ ഒരു സംശയവുമില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ എനിക്ക് ആ അഭിപ്രായമില്ല. എനിക്ക് തോന്നുന്നു അവൻ ഇനി 3 ആം നമ്പറിൽ കളിക്കുന്നതിനു പകരം 4 ആം നമ്പറിലേക്ക് പോകാനാണ് സാധ്യത. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ ആകാനും അദ്ദേഹത്തിന് സാധ്യത ഉണ്ട്” ആകാശ് ചോപ്ര പറഞ്ഞു.

Read more