ഇന്ത്യൻ ടീമിലെ വില്ലനാണ് ആ താരം; മത്സരം തോല്പിച്ചത് അവൻ; രൂക്ഷ വിമർശനവുമായി ആരാധകർ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിനാണ് പരാജയം ഏറ്റു വാങ്ങിയത്. ഇതോടെ നാല് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇരു ടീമുകളും ഒന്നേ ഒന്ന് എന്ന നിലയിലാണ് നിൽക്കുന്നത്. രണ്ടാം മത്സരത്തിൽ 125 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്ക ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു.

മത്സരത്തിൽ ബാറ്റിംഗ് യൂണിറ്റിന് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കാതെ പോയതാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. ഹാട്രിക്ക് സെഞ്ചുറി പ്രതീക്ഷിച്ച് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ തുടക്കത്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. രണ്ടാം ഓവറിൽ യുവ താരം അഭിഷേക് ശർമ്മ 5 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്. പിന്നീട് വന്ന സൂര്യ കുമാർ യാദവ് 9 പന്തിൽ 4 റൺസ് നേടി നിറം മങ്ങി.

ഇതോടെ കളി സൗത്ത് ആഫ്രിക്കയുടെ വരുതിയിലായി. നിരവധി ബോളുകൾ ഡോട്ട് ആക്കിയ ഹാർദിക്‌ പാണ്ട്യ 45 പന്തിൽ 39* റൺസ് നേടി. കൂടാതെ തിലക് വർമ്മ 20 പന്തിൽ 20, അക്‌സർ പട്ടേൽ 21 പന്തിൽ 27, അർശ്ദീപ് സിങ് 6 പന്തിൽ 7* എന്നിവർ ചേർന്നാണ് ഇന്ത്യയെ 120 ഇൽ എത്തിച്ചത്.

എന്നാൽ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യൻ ബോളേഴ്‌സ് നടത്തിയത്. വരുൺ ചക്രവർത്തി 17 റൺസ് വഴങ്ങി 5 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഒരു സമയത്ത് ഇന്ത്യയായിരുന്നു പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത്. എന്നാൽ മികച്ച സ്കോർ ഉയർത്താൻ കഴിയാത്ത കൊണ്ട് അതിന്‌ ഫലം ഉണ്ടായില്ല. ആരാധകർ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിക്കുന്നത് നിരവധി ബോളുകൾ ഡോട്ട് ആക്കിയ ഹർദിക് പാണ്ട്യയ്‌ക്കെതിരെയാണ്. ടി-20 യിൽ ഇത്രയും ബോളുകൾ പാഴാക്കുന്നതിനെതിരെയാണ് ആരാധകർ രോക്ഷാകുലരായത്. ആ ബോളുകളിൽ എല്ലാം തന്നെ റൺസ് ഉയർത്താൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാനാകുമായിരുന്നു എന്നാണ് ആരാധകർ വാദിക്കുന്നത്‌.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ