ശബരി മോഹന്‍
1989 നവംബര്‍ 15…. പാകിസ്ഥാനിലെ കറാച്ചിയില്‍ ദൈവം പിറവി കൊണ്ടു.. നാഥനില്ലാ കളരിയായി വാണിരുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് കരുത്തായി ദൈവപുത്രന്‍ ഭൂമിയില്‍ പിറവി കൊണ്ട ദിവസം.. അയാളുടെ 38ഇഞ്ച് നീളമുള്ള ബാറ്റില്‍ നിന്ന് റണ്‍സുകള്‍ അടിത്തറ കെട്ടി ഒരു മല പോലെ ഉയരുന്നു.. റെക്കോഡുകള്‍ പോലും അയാള്‍ക് മുന്നില്‍ നാണിച്ചു തലതാഴ്ത്തി.. അതെ അയാളാണ് സാക്ഷാല്‍ സച്ചിന്‍ രമേശ് ടെണ്ടുള്‍ക്കര്‍ എന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍…
അയാളുടെ ചുമലിലേറി ഇന്ത്യ റണ്‍മലകള്‍ ഒരുപാട് കയറി.. ലോകം അയാളെ ആദരവോടും അസൂയയോടും നോക്കി കണ്ടു.. ആ ആഹ്ളാദങ്ങള്‍ക്കിടയില്‍ അവര്‍ മറന്നുപോയൊരു കാര്യമുണ്ട്.. സച്ചിന് ശേഷം ആര്.. വീണ്ടും ഇന്ത്യന്‍ ബാറ്റിംഗ് യൂണിറ്റ് ഒരു നാഥനില്ല കളരിയായി മാറുമോപതിയെ പതിയെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ വിധിയെഴുതി..
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിംഗ് ലെഗസി ഇതാ സച്ചിന്‍ പടിയിറങ്ങുമ്പോള്‍ ഇവിടെ കഴിയുന്നു.. മറ്റൊരു സച്ചിന്‍ ഇനി ഉണ്ടാവില്ല..’! ഇന്ത്യയിലെ അഹോരാത്രം ക്രിക്കറ്റ് പ്രേമികളും ഭയപ്പെട്ടു.. എന്നാല്‍ കാലത്തിനും ഒരു കാവ്യനീതിയുണ്ട്.. അത് ഈ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ ഓര്‍ത്തില്ല.. ദൈവം 22വാര പിച്ചില്‍ അവതരിക്കുന്നതിനും കൃത്യം 375-1/4 ദിവസം മുന്നേ ഭൂമിയില്‍ അത് സംഭവിച്ചു കഴിഞ്ഞിരുന്നു..
അതെ ദൈവം ഒഴിച്ചിട്ട വിടവ് നികത്താന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ആ രാജകുമാരന്‍ ജനിച്ചു.. പറഞ്ഞു കേട്ട വീരകഥകളിലെ അതെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍…അവന്റെ കണ്ണുകളിലെ തിളക്കം കൊണ്ട് ഭയം മറഞ്ഞിരുന്നു.. അവനെ വിശ്വസിച്ചവര്‍ക്ക് അവന്‍ എന്നും ഒപ്പം നിന്നു.. സ്വന്തം പിതാവ് മരിച്ചു കിടക്കുന്ന സമയത്തും തന്റെ പ്രിയപ്പെട്ട വില്ലോ കൊണ്ട് തന്റെ അച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആ മകനെ ഭാരതം ധൈര്യത്തിന്റെ പ്രതീകമായി കണ്ടു..
2008 ഓഗസ്റ്റ് 18… ശ്രീലങ്കയിലെ ദംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അത് നടന്നു.. 22വാര പിച്ചിലേക്ക് ഒരു 19 വയസ്സുകാരന്‍ നടന്നുവരുന്നു.. ഒരു ഫോര്‍ ഉള്‍പ്പടെ 22 പന്തില്‍ നിന്ന് നേടിയ 12 റണ്‍സിനിടയില്‍ നുവാന്‍ കുലശേഖരയുടെ പന്തില്‍ LBW ആയി അയാള്‍ പവലിയനിലേക്ക് മടങ്ങി.. പക്ഷെ അത് ഒരു തുടക്കമായിരുന്നു..
പ്രിയ ഭാരതീയരെ നിങ്ങളുടെ വിശ്വാസവും സ്‌നേഹവും എനിക്ക് തരൂ.. സര്‍വ്വ പ്രളയങ്ങളും ഒന്നിച്ചു വന്നാലും ക്രീസിന്റെ ഒരറ്റത്ത് ഞാന്‍ ഉണ്ടെങ്കില്‍ എന്റെ മരണം വരെ… എന്റെ അവസാന ശ്വാസം ആ ക്രീസിനെ ചുംബിക്കും വരെ ഞാന്‍ നിങ്ങള്‍ക്കായി പോരാടും എന്ന് അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
U19 ലോകകപ്പ് നേടിയ കാലം മുതല്‍ അയാളുടെ കണ്ണില്‍ കണ്ട ആ തിളക്കമാണ് പിന്നീട് 25000ത്തോളം റണ്‍സിന്റെ വിശ്വരൂപമായി ലോക ജനതക്ക് മുന്നില്‍ തെളിഞ്ഞത്.. 2012 മാര്‍ച്ച് 18.. ആസാദ് പാകിസ്ഥാനിലെ മീര്‍പുര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നാസിര്‍ ജാമ്‌ഷേദിന്റെയും മുഹമ്മദ് ഹാഫിസിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു നില്‍ക്കുന്ന പരിതാപകരമായ അവസ്ഥ..
ഇരുവരും തമ്മിലുള്ള ഒരു പാകിസ്ഥാന്‍ ബാറ്റിംഗ് ജോഡിയുടെ ഇന്ത്യക്ക് എതിരെയുള്ള ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് ആയ 224 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാന്‍ സ്‌കോര്‍ 329/6 എന്ന നിലയിലേക്ക് എത്തിക്കുന്നു.. 2 പന്തില്‍ 0 റണ്‍സുമായി അന്നത്തെ ഇന്ത്യയുടെ വിശ്വസ്ഥ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കൂടാരം കയറിയപ്പോള്‍ പാകിസ്ഥാന്‍ ആരാധകര്‍ കൊടികളുയര്‍ത്തിയും കൂകി വിളിച്ചും ആഘോഷിച്ചു.. പക്ഷെ.! അവര്‍ ഓര്‍ത്തില്ല അവരുടെ സര്‍വനാശത്തിനായി ദൈവത്തിന്റെ കരമുള്ള ഒരു രാജകുമാരന്‍ പിറവിയെടുത്ത കാര്യം..
148 പന്തില്‍ 183 റണ്‍സുമായി അയാള്‍ ഇന്ത്യയെ സ്വന്തം തോളിലേറ്റി യാത്ര തുടങ്ങി.. വെറും 47.5 ഓവറില്‍ 330 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ മറികടന്നു…എണ്ണിതുടങ്ങിയാല്‍ 71 ശതകങ്ങളുടെ കഥ പറയാന്‍ കാണും.. പണക്കൊഴുപ്പ് കൊണ്ട് വമ്പന്മാര്‍ അരങ്ങ് വാഴുന്ന ഐ പി എല്‍ മാമംഗത്തില്‍ ഒരു സീസണില്‍ 1000 റണ്‍സ് നേടും എന്ന് തോന്നിപ്പിച്ച ഇന്നിങ്‌സുകള്‍…
ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച എല്ലാ ബോളര്‍മാരും ഒരു ദിവസമെങ്കിലും ചിന്തിച്ചു കാണും, ‘truly this is his generation.. Not ours. അതെ.. അയാളുടെ ബാറ്റില്‍ തട്ടി തഴുകി ബൗണ്ടറി ലൈനിനെ ചുംബിക്കാത്ത ഏത് ബോളറാണ് ഉള്ളത്. ഇക്കഴിഞ്ഞ ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ മിഡ് ഓഫിനു മുകളിലൂടെ തൂക്കി വിട്ട ആ ഒരൊറ്റ ഷോട്ട് മതി അയാള്‍ ആരാണെന്ന് അറിയാന്‍…
സെഞ്ച്വറികള്‍ അടിക്കുന്നില്ല എന്ന് പറഞ്ഞ് തള്ളിപറഞ്ഞവര്‍… അയാളുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍…. നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ..’No pen has ever made to put him full stop’! അയാള്‍ കേവലം ‘ഒരു രാജ്യത്തെ’ മാത്രം ഭരിക്കുന്ന രാജാവ് മാത്രമല്ല അയാള്‍ ഒരു ചക്രവര്‍ത്തിയാണ്.. രാജാക്കന്മാരുടെ രാജാവ്..
സച്ചിനോട് കോലിയെ താരതമ്യം ചെയ്തവരോട് പറയാനുള്ളത്.. ഇത് സച്ചിനല്ല.. ഇത് കോലിയാണ്.. വിരാട് കോലി.. പ്രിയ വിരാട്.. നിന്നെയോര്‍ത്ത് അഭിമാനം മാത്രമേയുള്ളു.. പില്‍ക്കാലത്ത് എന്റെ വരും തലമുറകളോട് എനിക്ക് പറയാം ഞാന്‍ ജീവിച്ചിരുന്നത് വിരാട് കോലി എന്ന് ചക്രവര്‍ത്തി തേര്‍വാഴ്ച നടത്തിയ കാലത്താണ് എന്ന്.. ജന്മദിനാശംസകള്‍ വിരാട്. ഇനിയും ആ ബാറ്റില്‍ നിന്ന് ഒരായിരം നല്ല മുഹൂര്‍ത്തങ്ങള്‍ പിറക്കട്ടെ ..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍