Ipl

ആ പുതുക്കിയ നിയമം കൊല്‍ക്കത്തയെ തോല്‍പ്പിച്ചു, ലഖ്‌നൗവിനെ രക്ഷിച്ചു

സാദിഖ് മുഹമ്മദ് കാസിം

ഹോ എന്തൊരു മത്സരമായിരുന്നു. അത്യന്തം ആവേശകരമായ മത്സരം ഈ ഐപിഎലിലെ ഏറ്റവും മികച്ച മത്സരം. 210 എന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയ ലക്‌നൗ കരുതിയത് ഒരു ഈസി വൈറ്റ് വാഷ് ആയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും നിതിഷ് റാണയുടെയും സാം ബില്ലിംഗ്സിന്റെയും അവസാനം റിങ്കു സിംഗിന്റെയും ചെറുത്തു നില്‍പ്പ് മത്സരത്തെ വേറെ ലെവലില്‍ കൊണ്ടെത്തിച്ചു.

ശരിക്കും ഈ മത്സരം കൊല്‍ക്കത്ത തന്നെ ജയിക്കുമായിരുന്നു. ഈ ഐപിഎല്‍ മുതല്‍ നടപ്പില്‍ വന്ന പുതിയൊരു നിയമം ആണ് കൊല്‍ക്കത്ത പരാജയപ്പെടാന്‍ കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

റിങ്കു സിംഗ് ഉയര്‍ത്തിയടിച്ച പന്ത് ലൂയിസ് ഒറ്റക്കയ്യില്‍ ഡൈവ് ചെയ്തു മനോഹരമായി കയ്യിലൊതിക്കയപ്പോള്‍ നോണ്‍ സ്‌ട്രൈക്കില്‍ നിന്ന സുനില്‍ നരയ്നുമായി ക്രോസ്സ് ചെയ്തിരുന്നു. സ്വഭാവികമായി സുനില്‍ നരൈന്‍ ആയിരുന്നു അടുത്ത പന്ത് ഫേസ് ചെയ്യേണ്ടി ഇരുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ചു ബാറ്റേഴ്സ് തമ്മില്‍ ക്രോസ്സ് ചെയ്താലും ഇല്ലെങ്കിലും പുതുതായി വരുന്ന ആള്‍ ആണ് സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ബാറ്റിംഗ് തുടരേണ്ടത്.

അങ്ങനെ അല്ലായിരുന്നു എങ്കില്‍ സുനില്‍ നരൈന്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ വരികയും അത് വരെ നന്നായി കളിച്ചു കൊണ്ടിരുന്നത് കൊണ്ട് ഉറപ്പായും ജയിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ ഉമേഷ് യാദവിന് ലാസ്റ്റ് ബോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു