ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സിന്റെ വിജയല ലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ 27 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് തട്ടിക്കൂട്ടിയത്. ബോളിങ്ങിൽ സ്വന്തം മണ്ണിൽ എങ്ങനെ പന്തെറിയാമെന്ന് ചെന്നൈ ഡൽഹിയെ കാണിച്ച് കൊടുത്തു. എല്ലാ അർത്ഥത്തിലും അവരെ വരിഞ്ഞ് മുറുക്കാനും ടീമിന് സാധിച്ചു
അവസാന ഓവറുകളില്‍ കത്തിക്കയറിയ എംഎസ് ധോണിയാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ധോണി 9 ബോളില്‍ രണ്ട് കൂറ്റന്‍ സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 20 റണ്‍സെടുത്തു. 12 ബോളില്‍ മൂന്ന് സിക്‌സിന്റെ അകമ്പടിയില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
മത്സരശേഷം , തന്റെ പ്രകടനങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇതാണ് എന്റെ ജോലി. ഞാൻ അവരോട് (ടീമിനോട്) പറഞ്ഞത് ഇതാണ് ഞാൻ ചെയ്യേണ്ടത് എന്ന് . എന്നെ ഒരുപാട് ഓടിക്കരുത് എന്നാണ് ഞാൻ അവരോട് പറഞ്ഞത്, എന്തായാലും ഇന്നലെ ഞാൻ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടന്നു. താരങ്ങൾ അവരുടെ ജോലി നൽകുന്ന ചെയ്യുന്നു. എനിക്ക് ലഭിക്കുന്ന പന്തുകളിൽ ചെറുതെങ്കിലും സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ട്, ഞാൻ ചെയ്യേണ്ടത് ഇതാണ് എന്ന് എനിക്ക് അറിയാം. അതനുസരിച്ച് ഞാനും പരിശീലിക്കുന്നു. കളിയിൽ എനിക്ക് കിട്ടുന്ന അവസരങ്ങളിൽ നന്നായി കളിക്കാൻ ഞാൻ നടത്തുന്ന പരിശീലനങ്ങൾ എനിക്ക് ഫലം തരുന്നുണ്ട്.
മുട്ടിന് വേദന ഉള്ളതിനാൽ തന്നെ വിക്കറ്റുകൾക്ക് ഇടയിൽ ഓടാൻ ധോണി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. എന്തിരുന്നാലും അതൊന്നും ഒരു പ്രശ്നം അല്ലെന്നുള്ള രീതിയിൽ രണ്ട് റൺസുകൾ ഒക്കെ ഓടാൻ ധോണി പായുന്നതും വ്യക്തമായിരുന്നു.