ഇന്ത്യൻ പ്രീമിയർ ലീഗിലെ ആറാം കിരീടത്തിനായി മുംബൈ ഇന്ത്യൻസിന് എത്രമാത്രം വിശപ്പുണ്ടെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സൈനിംഗ് കാണിക്കുന്നുവെന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ പറഞ്ഞു. രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്ന ഹാർദിക്, ഐപിഎൽ 2024-ന് മുന്നോടിയായി തൻ്റെ മുൻ ഫ്രാഞ്ചൈസിയിൽ ക്യാപ്റ്റനായി തിരിച്ചെത്തി. 24-ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ എംഐ ജിടിയെ നേരിടും.
എംഐ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു. രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് ക്യാപ്റ്റനായി. ലീഗിൽ മറ്റൊരു കിരീടം നേടാനുള്ള എംഐയുടെ തീവ്രതയാണ് ഹാർദിക്കിൻ്റെ നീക്കം കാണിക്കുന്നതെന്ന് അശ്വിൻ പറഞ്ഞു.
“ഹാർദിക് പാണ്ഡ്യയുടെ സൈനിംഗ് കാണിക്കുന്നത് മുംബൈ ഇന്ത്യൻസ് ആറാം കിരീടത്തിനായി എത്രമാത്രം വിശക്കുന്നു എന്നാണ്. പലരും ഇത് ശരിയാണെന്ന് പറയുന്നു. പക്ഷേ ഈ നീക്കം ചിലരെ അലോസരപ്പെടുത്തി. ഈ സംവാദത്തിലേക്ക് ഞാൻ കടക്കുന്നില്ല. മുംബൈ ഇന്ത്യൻസ് ജയിക്കാനാണ് കളിക്കുന്നത്, ഹാർദിക്കിനെ തിരിച്ചെടുക്കുന്നത് വലിയ പ്രസ്താവനയാണ്, ആർ അശ്വിൻ പറഞ്ഞു.
ഹാർദിക് 2022ലും 2023ലും മധ്യ ഓവറുകളിൽ ജിടിക്ക് വേണ്ടി നന്നായി കളിച്ചിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു. പാണ്ഡ്യയ്ക്ക് പകരം റാഷിദ് ഖാനെയാണ് മുംബൈ ടീമിലെത്തിച്ചതെങ്കിൽ അത് ചിന്തിക്കാൻ പോലും സാധിക്കില്ല. യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോകളിൽ, ഇത് ഇങ്ങനെയാണ് സംഭവിക്കുന്നത്. ഐപിഎല്ലിൽ വമ്പൻ താരങ്ങളെ സൈൻ ചെയ്യുമ്പോൾ എല്ലാ ടീമുകൾക്കും ഇത്തരത്തിൽ ഒരു നീക്കം നടത്താൻ പറ്റിയെന്ന് വരില്ല. എംഐ അത് ചെയ്തു, അവർ തങ്ങളുടെ ആറാമത്തെ കിരീടത്തിലേക്ക് നോക്കുകയാണെന്ന് വ്യക്തമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ഹാർദിക് ടീമിനായി പ്രധാനപ്പെട്ട റൺസ് നേടുകയും പ്രധാന വിക്കറ്റുകൾ നേടുകയും ചെയ്യുന്നു. മധ്യ ഓവറുകൾ പൂർണതയോടെ കളിക്കുകയും രാഹുൽ തെവാട്ടിയയ്ക്കും റാഷിദ് ഖാനും വേണ്ടി ഫിനിഷിംഗ് ജോലി മാത്രം നൽകുകയും ചെയ്യുന്നു ” അദ്ദേഹം പറഞ്ഞു.