ആ സ്റ്റാർ ബാറ്റർ അതീവ സമ്മർദ്ദത്തിൽ, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് അവൻ: ദിനേഷ് കാർത്തിക്ക്

സ്റ്റാർ ബാറ്ററും പാകിസ്ഥാൻ മുൻ നായകനുമായ ബാബർ അസം കുറച്ച് കാലമായി റെഡ് ബോൾ ഫോർമാറ്റിൽ മികച്ച ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് . അദ്ദേഹത്തിൻ്റെ ഫോമിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ എടുത്ത് കാണിച്ചുകൊണ്ട്, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലും മോശം ഫോം തുടർന്നു. അദ്ദേഹം ഇതുവരെ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും, യഥാക്രമം 0, 22, 31 എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ സ്കോറുകൾ.

അടുത്തിടെ നടന്ന ഒരു ചർച്ചയ്ക്കിടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ദിനേശ് കാർത്തിക്, ബാബർ എങ്ങനെ റൺസിനായി പാടുപെടുന്നു എന്നതിനെക്കുറിച്ച് തൻ്റെ ചിന്തകൾ പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഒരു കളിക്കാരനെന്ന നിലയിൽ ബാബറിൻ്റെ ഫോമിൽ സംശയം ഒന്നും ഇല്ലെങ്കിലും ടെസ്റ്റിലെ മോശം ഫോം താരത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ്.

“ഒരു കളിക്കാരനെന്ന നിലയിൽ ബാബർ അസമിൻ്റെ നിലവാരത്തെ ആർക്കും സംശയിക്കാനാവില്ല. അദ്ദേഹത്തിന് മികച്ച ബാറ്റിംഗ് ശേഷിയുണ്ട്, എങ്കിലും അവൻ വളരെയധികം സമ്മർദ്ദത്തിലാണെന്ന് എനിക്ക് തോന്നുന്നു,” ക്രിക്ബസിൻ്റെ ഹേ സിബി ഡികെയ്‌ക്കൊപ്പം കാർത്തിക് പറഞ്ഞു.

അതെ സമയത്ത് ടെസ്റ്റിൽ മാത്രമല്ല വൈറ്റ് ബോൾ ഫോര്മാറ്റിലും താരത്തിന്റെ പ്രകടനം ആശങ്കാജനകമാണ്.

Latest Stories

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ