പെർത്തിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയുടെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഇന്ത്യ 295 റൺസിന് വിജയിച്ചതോടെ, ഓസ്ട്രേലിയ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പരമ്പര രസകരമായിരിക്കുമെന്ന് ആരാധകർ പറയുന്നു .
തൻ്റെ ബാറ്റിംഗ് സെറ്റ് ആക്കിയത് മാത്രമല്ല ഫീൽഡ് സജ്ജീകരിക്കുന്നതിൽ കോഹ്ലി ബുംറയെ സഹായിക്കുകയും വിക്കറ്റ് വീഴ്ത്താൻ ബൗൾ ചെയ്യേണ്ട ലൈനിനെയും ലെങ്തിനെയും കുറിച്ച് ബൗളർമാരോട് സംസാരിക്കുകയും ചെയ്തു. ഒരു വർഷത്തിലേറെയായി അദ്ദേഹം ടെസ്റ്റ് സെഞ്ച്വറി ഇല്ലാതെ നിൽക്കുന്ന സാഹചര്യം ആയിരുന്നിട്ട് കൂടി യാതൊരു സമ്മർദ്ദവും കാണിക്കാതെ കളിക്കാൻ താരത്തിനായി.
ടീമിലെ അദ്ദേഹത്തിൻ്റെ സ്ഥാനത്തെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഉണ്ടായിരുന്നു, എന്നാൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി കൊണ്ട് വെറ്ററൻ തൻ്റെ വിമർശകർക്ക് ഉചിതമായ മറുപടി നൽകി. സഹതാരത്തിൻ്റെ പ്രകടനത്തിൽ ബുംറ സന്തുഷ്ടനായിരുന്നു. “അദ്ദേഹം ഒരിക്കലും ഫോം നഷ്ടത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. നെറ്റ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. കുറച്ച് പരമ്പരകൾക്ക് ശേഷം നിങ്ങൾക്ക് അവനെ വിലയിരുത്താൻ കഴിയില്ല. വിരാട് കോഹ്ലിക്ക് ഞങ്ങളെ ആവശ്യമില്ല; ഞങ്ങൾക്ക് അവനെ വേണം. നിരവധി ഓസ്ട്രേലിയൻ പര്യടനങ്ങളുടെ ഭാഗമായ അദ്ദേഹം വെല്ലുവിളി നിറഞ്ഞ വിക്കറ്റുകളിൽ റൺസ് നേടിയിട്ടുണ്ട്.”വിരാട് പറഞ്ഞു.
“ഓസ്ട്രേലിയയിൽ അദ്ദേഹം റൺസ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, രണ്ടാം ഇന്നിംഗ്സിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. പരമ്പരയിൽ നാല് ടെസ്റ്റുകൾ കൂടി ബാക്കിയുള്ളതിനാൽ അത് ഞങ്ങൾക്ക് നല്ല സൂചനയാണ്”ജസ്പ്രീത് ബുംറ പറഞ്ഞു.
മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് പ്ലെയർ ഓഫ് ദ മാച്ച്.