ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയുടെ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഇന്ത്യ 295 റൺസിന് വിജയിച്ചതോടെ, ഓസ്ട്രേലിയ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പരമ്പര രസകരമായിരിക്കുമെന്ന് ആരാധകർ പറയുന്നു .

തൻ്റെ ബാറ്റിംഗ് സെറ്റ് ആക്കിയത് മാത്രമല്ല ഫീൽഡ് സജ്ജീകരിക്കുന്നതിൽ കോഹ്‌ലി ബുംറയെ സഹായിക്കുകയും വിക്കറ്റ് വീഴ്ത്താൻ ബൗൾ ചെയ്യേണ്ട ലൈനിനെയും ലെങ്തിനെയും കുറിച്ച് ബൗളർമാരോട് സംസാരിക്കുകയും ചെയ്തു. ഒരു വർഷത്തിലേറെയായി അദ്ദേഹം ടെസ്റ്റ് സെഞ്ച്വറി ഇല്ലാതെ നിൽക്കുന്ന സാഹചര്യം ആയിരുന്നിട്ട് കൂടി യാതൊരു സമ്മർദ്ദവും കാണിക്കാതെ കളിക്കാൻ താരത്തിനായി.

ടീമിലെ അദ്ദേഹത്തിൻ്റെ സ്ഥാനത്തെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഉണ്ടായിരുന്നു, എന്നാൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി കൊണ്ട് വെറ്ററൻ തൻ്റെ വിമർശകർക്ക് ഉചിതമായ മറുപടി നൽകി. സഹതാരത്തിൻ്റെ പ്രകടനത്തിൽ ബുംറ സന്തുഷ്ടനായിരുന്നു. “അദ്ദേഹം ഒരിക്കലും ഫോം നഷ്ടത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. നെറ്റ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. കുറച്ച് പരമ്പരകൾക്ക് ശേഷം നിങ്ങൾക്ക് അവനെ വിലയിരുത്താൻ കഴിയില്ല. വിരാട് കോഹ്‌ലിക്ക് ഞങ്ങളെ ആവശ്യമില്ല; ഞങ്ങൾക്ക് അവനെ വേണം. നിരവധി ഓസ്‌ട്രേലിയൻ പര്യടനങ്ങളുടെ ഭാഗമായ അദ്ദേഹം വെല്ലുവിളി നിറഞ്ഞ വിക്കറ്റുകളിൽ റൺസ് നേടിയിട്ടുണ്ട്.”വിരാട് പറഞ്ഞു.

“ഓസ്‌ട്രേലിയയിൽ അദ്ദേഹം റൺസ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. പരമ്പരയിൽ നാല് ടെസ്റ്റുകൾ കൂടി ബാക്കിയുള്ളതിനാൽ അത് ഞങ്ങൾക്ക് നല്ല സൂചനയാണ്”ജസ്പ്രീത് ബുംറ പറഞ്ഞു.

മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Latest Stories

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ

പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിന് പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി

ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ