" എനിക്ക് എട്ടിന്റെ പണി തന്നത് ആ താരമാണ്, എന്തൊരു പ്രകടനമാണ് അവൻ"; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പണർ

ഇപ്പോൾ നടന്ന ബോർഡർ ഗവാക്സർ ട്രോഫിയിൽ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയ പരമ്പരയിൽ ഉടനീളം കാഴ്ച വെച്ചത്.
പരമ്പര 3-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഗംഭീരമായ തിരിച്ച് വരവ് നടത്താൻ കങ്കാരു പടയ്ക്ക് സാധിച്ചു.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനമാണ് ഓപ്പണർ ഉസ്മാൻ ഖവാജ നടത്തിയത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച താരം ഓസ്‌ട്രേലിയക്ക് വേണ്ടി നിർണായകമായ പങ്ക് വഹിച്ചു. ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയ താരം ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ.

ഉസ്മാൻ ഖവാജ പറയുന്നത് ഇങ്ങനെ:

” എനിക്ക് ഏറ്റവും കൂടുതൽ പ്രയാസകരമായ സമയം തന്ന താരം അത് ജസ്പ്രീത് ബുംറയായിരുന്നു. അവസാന ടെസ്റ്റിൽ അദ്ദേഹത്തിന് പരിക്ക് പറ്റി എന്നത് വിഷമകരമായ കാര്യമാണ്. പക്ഷെ ഞങ്ങൾക്ക് അത് ഗുണകരമായി. അതിനു ദൈവത്തിനു നന്ദി. അവൻ നാലാമത്തെ ഇന്നിങ്സിൽ ഉണ്ടായിരുന്നെങ്കിൽ പണി ആയേനെ. ബുംറ വരില്ല എന്ന് ഉറപ്പായപ്പോൾ ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരം ഉണ്ടെന്ന് മനസിലായി. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സമ്മാനിച്ച താരമാണ് ബുംറ” ഉസ്മാൻ ഖവാജ പറഞ്ഞു.

പരമ്പരയിൽ ഉടനീളം ബുംറ 6 തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണറിനെ പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച ഓസ്‌ട്രേലിയ ഫൈനലിൽ സൗത്ത് ആഫ്രിക്കയെ ആണ് നേരിടുന്നത്.

Latest Stories

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ