ആ താരം എന്നേക്കാൾ 1000 മടങ്ങ് മിടുക്കൻ, ഇനി ആ കാര്യത്തിൽ തകർക്കമില്ല: കപിൽ ദേവ്

2024-ലെ ടി20 ലോകകപ്പ് അതിന്റെ ഫൈനൽ മത്സരത്തിന് ഒരു ദിവസം മാത്ര ബാക്കി നിൽക്കെ ലോകകപ്പ് തുടങ്ങി ഇത്രയ്മ് ദിവസങ്ങളിൽ നമ്മൾ ഒരുപാട് പ്രസ്താവനകളും വാദ പ്രതിവാദങ്ങളും കണ്ട് കഴിഞ്ഞു. ഇൻസമാം പറഞ്ഞ പന്തിലെ കൃത്ര്യമ വിവാദം മുതൽ വിരാട് കോഹ്‌ലിയുടെ മോശം ഫോം വരെ ചർച്ചയായി.

എന്നിരുന്നാലും, മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് പറഞ്ഞ ഒരു അഭിപ്രായം വലിയ രീതിയിൽ ചർച്ച ആയിരിക്കുകയാണ്. 2024-ലെ 20 ഓവർ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സുപ്രധാന സെമി-ഫൈനൽ മത്സരത്തിന് മുമ്പാണ് മുൻ താരം തന്റെ അഭിപ്രായം പറഞ്ഞത്. ഇതിഹാസ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ജസ്പ്രീത് ബുംറ തന്നെ ആയിരം മടങ്ങ് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തൻ്റെ കാലഘട്ടത്തിലെ കളിക്കാരും ഇന്നത്തെ തലമുറയും തമ്മിലുള്ള താരതമ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, തൻ്റെ സമകാലികർക്ക് മികച്ച അനുഭവപരിചയമുണ്ടായിട്ടും യുവ ക്രിക്കറ്റ് താരങ്ങൾ മൊത്തത്തിൽ മികച്ചവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബുംറ എന്നേക്കാൾ 1000 മടങ്ങ് മികച്ചവനാണ്. ഈ ചെറുപ്പക്കാർ ഞങ്ങളെക്കാൾ വളരെ മികച്ചവരാണ്. ഞങ്ങൾക്ക് കൂടുതൽ അനുഭവപരിചയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉള്ളവർ മികച്ചവരാണ്,” കപിൽ ദേവ് പറഞ്ഞു.

ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്തെറിഞ്ഞ് മികച്ച് ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശർമയുടെയും(57) സൂര്യകുമാർ യാദവിൻറെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഇംഗ്ലണ്ട് മറുപടിയിൽ അവാർഡ് താരങ്ങളിൽ ആർക്കും തന്നെ മികവിലേക്ക് ഉയരാൻ പറ്റാതെ വന്നതോടെ ഇന്ത്യൻ ജയം എളുപ്പമായി .

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ