ആ താരം ശരിക്കും ഒരു കള്ളനാണ്, മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞതൊക്കെ വെറും പൊള്ളയായ ആരോപണങ്ങൾ: ശാർദുൽ താക്കൂർ

2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ആതിഥേയർ ഇന്ത്യൻ ടീമിനോട് മോശമായി പെരുമാറിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശാർദുൽ താക്കൂർ. ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര ജയം ഇന്ത്യ കുറിച്ചത് പ്രമുഖ താരങ്ങൾ പലരുടെയും അഭാവത്തിലും ചിലരൊക്കെ പരിക്കിന്റെ പിടിയിൽ ആയതിന് ശേഷവുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം രീതിയിൽ ഉള്ള തുടക്കമാണ് പരമ്പരയിൽ അന്ന് കിട്ടിയത്. ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വെറും 36 റൺസിന് ഓസ്‌ട്രേലിയ ഇന്ത്യയെ പുറത്താക്കുകയും 8 വിക്കറ്റിന് കളി ജയിക്കുകയും ചെയ്തു. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടീം വിട്ടതോടെ, ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ വിഷമത്തിലായി.

ആദ്യ ടെസ്റ്റിൽ കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് മുഹമ്മദ് ഷമിയും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. പരമ്പര വിജയിക്കുക എന്നതിലുപരി, ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ പോലും ടീം ഇന്ത്യ ഓസ്‌ട്രേലിയയെ വെല്ലുവിളിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീം ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് നടത്തുകയും പരമ്പര 2-1 ന് സ്വന്തമാക്കാൻ അസാധാരണമായ പ്രതിരോധം കാണിക്കുകയും ചെയ്തു.

മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റിന് ജയിച്ച ഇന്ത്യ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ അവിസ്മരണീയമായ സമനില നേടി. ശേഷം നാലാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയയെ 3 വിക്കറ്റിന് തോൽപ്പിച്ച് ഗബ്ബയിൽ പരമ്പര വിജയം നേടിയിരുന്നു. പ്രസിദ്ധമായ വിജയത്തിന് ശേഷം മൂന്ന് വർഷത്തിന് ശേഷം, പര്യടനത്തിനിടെ ഓസ്‌ട്രേലിയക്കാർ ടീമിനോട് എത്ര മോശമായാണ് പെരുമാറിയതെന്ന് ശാർദുൽ താക്കൂർ വെളിപ്പെടുത്തി. തങ്ങളെ ശരിക്കും ഓസ്ട്രലിയക്കാർ ബുദ്ധിമുട്ടിച്ചെന്ന് പറയുകയും ചെയ്തു.

ബ്രിസ്‌ബേനിൽ 14 ദിവസത്തെ ക്വാറൻ്റൈനിൽ കഴിയാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിന് പിന്നാലെ ക്വീൻസ്‌ലൻഡ് സർക്കാരിൻ്റെ പ്രതികരണവും അദ്ദേഹം അനുസ്മരിച്ചു. ‘ഇന്ത്യക്കാർക്ക് നിയമങ്ങൾക്കനുസൃതമായി കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ, വരരുത്’ എന്ന് ക്വീൻസ്‌ലാൻ്റിലെ ഹെൽത്ത് ഷാഡോ മന്ത്രി റോസ് ബേറ്റ്‌സ് പറഞ്ഞിരുന്നു.

“അവർ ഞങ്ങളോട് പെരുമാറിയ രീതി വളരെ ഭയാനകമായിരുന്നു. നാലോ അഞ്ചോ ദിവസം, ഹോട്ടലിൽ ഹൗസ് കീപ്പിംഗ് സേവനങ്ങളൊന്നും ഉണ്ടാകില്ല, നിങ്ങളുടെ ബെഡ്ഷീറ്റ് മാറ്റണമെങ്കിൽ, നാലോ അഞ്ചോ നിലകൾ പടികൾ കയറി നടക്കണം, അങ്ങനെ ആയിരുന്നു” അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ശാർദുൽ താക്കൂർ പറഞ്ഞു.

തുടർന്ന് സംസാരിച്ച ഷാർദുൽ താക്കൂർ മുൻ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌നെതിരെയും അദ്ദേഹം കള്ളം പറയുകയാണെന്ന് ആരോപിച്ചു. ടീമിന് ആവശ്യമായ കാര്യങ്ങൾക്കായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പതിവ് പോരാട്ടത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ഞങ്ങളെ സമ്മർദത്തിലാക്കാൻ ഞങ്ങളെക്കുറിച്ച് ധാരാളം മോശമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പെയ്നിൽ നിന്ന് ചില അഭിമുഖങ്ങൾ ഞാൻ കേട്ടു. ആ മനുഷ്യൻ തീർത്തും നുണ പറയുകയായിരുന്നു, കാരണം അവൻ ഇല്ലാത്ത കുറെ കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് പറഞ്ഞു. ഞങ്ങൾ ഇന്ത്യൻ ടീമിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല, അവർ ആഗ്രഹിക്കുന്നതെന്തും ഞങ്ങൾ അവർക്ക് നൽകി എന്നൊക്കെ പറഞ്ഞു”ശാർദുൽ താക്കൂർ പറഞ്ഞു.

“എന്നാൽ അതിൻ്റെ സത്യാവസ്ഥ എനിക്കറിയാം. ഞങ്ങളുടെ കോച്ച് രവി ശാസ്ത്രി അപ്പോഴത്തെ നായകൻ രഹാനെ ഇരുവരും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായി പതിവായി വഴക്കിടുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍