'ചാമ്പ്യന്‍സ് ട്രോഫിയില്‍ ആ ടീം മറ്റെല്ലാ ടീമുകളെയും സര്‍പ്രൈസ് ചെയ്തേക്കും'; വമ്പന്‍ പ്രവചനം

ചാമ്പ്യന്‍സ് ട്രോഫിയില്‍ അട്ടിമറി വിജയങ്ങളിലൂടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരയായി മാറാനിടയുള്ള ടീം ഏതെന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. ടൂര്‍ണമെന്റില്‍ ഇത്തവണ വമ്പന്‍ന്‍മാരെ അട്ടിമറിച്ച് സര്‍പ്രൈസ് കുതിപ്പ് നടത്തുക അഫ്ഗാനിസ്ഥാന്‍ ടീമായിരിക്കുമെന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്.

ഐസിസി ട്രോഫികളുടെ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഉണ്ടായിരിക്കാം. പക്ഷെ ഞാന്‍ കറുത്ത കുതിരയായി തിരഞ്ഞെടുക്ക അഫ്ഗാനിസ്ഥാനെയാണ്. 50 ഓവര്‍ ഫോര്‍മാറ്റില്‍ അവര്‍ വളരെ മികച്ച ക്രിക്കറ്റാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.

അന്നു ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഒറ്റ ഇന്നിംഗ്സാണ് (2023ലെ ഏകദിന ലോകകപ്പ്) വ്യത്യാസമുണ്ടാക്കിയത്. അല്ലായിരുന്നെങ്കില്‍ അവര്‍ സെമി ഫൈനലില്‍ എത്തുമായിരുന്നു. ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ എല്ലാ ടീമുകളെയും അഫ്ഗാനിസ്ഥാന്‍ സര്‍പ്രൈസ് ചെയ്തേക്കും- പാര്‍ഥീവ് വ്യക്തമാക്കി.

ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാനുള്ളത്. അതിനാല്‍ തന്നെ അഫ്ഗാനിസ്ഥാന് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ