ആ താരം മുറിയിലെത്തി അങ്ങനെ എന്നോട് സംസാരിച്ചു, ശേഷം അവൻ ചെയ്തത് എന്നെ ഞെട്ടിച്ചു: സൂര്യകുമാർ യാദവ്

ഗ്കെബെർഹയിൽ നടന്ന രണ്ടാം ടി20യിലെ തോൽവിക്ക് ശേഷം തിലക് വർമ്മ നടത്തിയ അഭ്യർത്ഥന പ്രകാരമാണ് യുവതാരത്തിന്റെ ബാറ്റിംഗ് ഓർഡറിലെ സ്ഥാനക്കയറ്റം നൽകിയതെന്ന് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ഇടംകൈയ്യൻ ബാറ്റർക്ക് പരമ്പരയിൽ രണ്ട് തുടക്കങ്ങൾ ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാൻ അദ്ദേഹത്തിന് പട്ടിരുന്നില്ല.

തൻ്റെ ഹ്രസ്വ അന്താരാഷ്ട്ര കരിയറിൽ ഇതിനകം തന്നെ നിരവധി പൊസിഷനുകളിൽ തിലക് ബാറ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ കന്നി പരമ്പരയിൽ, അദ്ദേഹം 4-ാം നമ്പറിൽ ആണ് ബാറ്റ് ചെയ്തത്. ശേഷം അയർലൻഡ് പര്യടനത്തിലും താരം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

എന്തായാലും ഇന്നലെ തനിക്ക് കിട്ടിയ മുഴുവൻ അവസരവും പ്രയോജനപ്പെടുത്തിയ താരത്തെക്കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇങ്ങനെയാണ്:

“തിലക് വർമ്മയെക്കുറിച്ച് ഞാൻ എന്താണ് കൂടുതൽ പറയേണ്ടത്? അവൻ (തിലക്) എൻ്റെ മുറിയിൽ വന്ന് എനിക്ക് നമ്പർ 3-ൽ ഒരു അവസരം തരൂ, എനിക്ക് നന്നായി ചെയ്യണമെന്ന് അവൻ പറഞ്ഞു. അവസരം കൊടുക്കാൻ ഞാൻ തീരുമാനിച്ചു. അവൻ നന്നായി കളിച്ചു, വാക്ക് പാലിച്ചു.”

2024-ലെ ടി20 ലോകകപ്പിനുള്ള ടീമിൽ പന്ത് ആയിരുന്നു മൂന്നാം നമ്പറിൽ കളിച്ചത് . എന്നാൽ താരം ടെസ്റ്റിലാണ് കൂടുതലായി മികവ് കാണിക്കുന്നത്. അതിനാൽ തന്നെ മൂന്നാം നമ്പറിൽ നല്ല ഓപ്ഷൻ ആണ് തിലക് എന്ന് ഉറപ്പിക്കാം. ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ എന്നിവരെല്ലാം ലോകകപ്പ് മുതൽ ബാറ്റിംഗ് ഓർഡറിൽ മൂന്നാം നമ്പറിൽ കളിച്ചിട്ടുണ്ട്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം