മുംബൈ ഇന്ത്യൻസ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ പണാധിപത്യത്തിന്റെ ധിക്കാരത്തിനെതിരെ അയാൾ ചിന്നസ്വാമിയിൽ തീർത്തത് ബാറ്റിംഗ് വിപ്ലവം, കാലം കഴിഞ്ഞെന്ന് പറഞ്ഞ് അടച്ചാക്ഷേപിച്ച പൊറാട്ടുനാടകക്കാർക്ക് രോഹിത് കൊടുത്തത് ഒന്നാന്തരം അടി

ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമായ ഒരു മാച്ചിനാണ് ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. രോഹിത് ഗുരുനാഥ് ശർമ എന്ന ഇന്ത്യൻ ക്യാപ്റ്റൻ തൻറെ ബാറ്റ് കൊണ്ട് മറുപടി നൽകിയത് മുംബൈ ഇന്ത്യൻസ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ പണാധിപത്യത്തിന്റെ ധിക്കാരത്തിനെതിരെ മാത്രമല്ല, കാലം കഴിഞ്ഞു അടച്ചാക്ഷേപിച്ച ഒരു കൂട്ടം അഭിനവ പൊറാട്ടുനാടകക്കാർക്ക് കൂടിയാണ്.

22/4 എന്ന നിലയിൽ അഞ്ചാം ഓവറിൽ തകർന്നു പോയ ഒരു ടീമിനെ 212 എന്ന സ്വപ്ന സമാനമായ സ്കൂളിലേക്ക് പിന്നീട് എത്തിക്കാൻ കഴിയുമെന്ന് ഭ്രാന്തനായ ഒരു ക്രിക്കറ്റ് ആരാധകനെ പോലും തോന്നാൻ ഇടയില്ല. അവിടെയാണ് ജീവിതം തീച്ചൂളകളിലൂടെ മിനുക്കിയെടുത്ത റിങ്കൂസിംഗ് എന്ന പുത്തൻ വാഗ്ദാനത്തെ കൂട്ടുചേർത്തുകൊണ്ട് പുതിയൊരു വിപ്ലവം അയാൾ എഴുതി ചേർത്തത്. 11 ഓവർ പൂർത്തിയാകുമ്പോൾ 34 ബാളിൽ 28 റൺ മാത്രം സ്കോർബോർഡിൽ ഉണ്ടായിരുന്ന അയാൾ കളി അവസാനിക്കുമ്പോൾ 69 ബോളിൽ 121 റൺ എന്ന നിലയിലേക്ക് തൻറെ സ്കോറിനേ എത്തിച്ചിരുന്നു.

സ്വപ്നസമാനമായ പോരാട്ടം നടത്തിയ അഫ്ഗാൻ ടീമിൻറെ വിജയ പ്രതീക്ഷയിൽ മുഴുവൻ എതിരാളിയായി നിന്നത് രണ്ടു സൂപ്പർ ഓവറുകളിലും കിടയറ്റ ബാറ്റിംഗ് പ്രകടനം നടത്തിയ രോഹിത് ശർമ തന്നെയായിരുന്നു.. എങ്ങനെയാണ് താൻ ഹിറ്റ്മാൻ എന്ന് വിളിപ്പേര് നേടിയത് എന്ന് അയാൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 2024 ജനുവരി മാസം പതിനേഴാം തീയതി താങ്കളുടെ പേരിൽ കുറിക്കപ്പെട്ടു കഴിഞ്ഞു… അഭിവാദ്യങ്ങൾ (ഈ കളി അഫ്ഗാന്റെ പോരാട്ടവീര്യത്തെ കൂടി രേഖപ്പെടുത്തിയായിരിക്കും ഭാവിയിൽ വിലയിരുത്തപ്പെടുക)

എഴുത്ത്: Vikas Kizhattur

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം