ഈയടുത്ത കാലത്ത് കണ്ട മികച്ച ഇന്നിംഗ്സ്, കളിച്ച ഏഴ് ഇന്നിംഗ്സില്‍ മൂന്നിലും ടീമിന്റെ ടോപ് സ്‌കോറര്‍

വിരാട് കോഹ്‌ലിയും ഹനുമ വിഹാരിയും റിഷഭ് പന്തും മടങ്ങുന്നതോടെ 180 നുള്ളില്‍ അവസാനിക്കുമെന്ന് കരുതിയ ഒരു ഇന്നിങ്ങ്‌സിന് ചൂടും ചൂരും നല്‍കാന്‍ പറ്റി എന്നതിനേക്കാള്‍ ദുഷ്‌കരമായ പിച്ചില്‍ വലിയ സാധ്യതകള്‍ അവശേഷിക്കാതിരുന്ന സമയത്ത് 6 ആം നമ്പറില്‍ ഇറങ്ങി വാലറ്റക്കാര്‍ക്കൊപ്പം നൂറിനടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ നേടിയ 92 റണ്‍സ് ഈയടുത്ത കാലത്ത് കണ്ട മികച്ച ഇന്നിങ്ങ്‌സായി തന്നെ വിലയിരുത്തേണ്ടി വരും.

വെറും നാല് ടെസ്റ്റുകള്‍ കൊണ്ട് വിലയിരുത്തുന്നത് ശരിയല്ലെങ്കിലും കളിച്ച ഏഴ് ഇന്നിംഗ്സില്‍ മൂന്നിലും ടീമിന്റെ ടോപ് സ്‌കോറര്‍ ആയ ശ്രേയസ് അയ്യര്‍ ഒരു പ്രതീക്ഷ തരുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ശേഷം മാത്രം ബാറ്റ് ചെയ്യാന്‍ മാത്രമാണ് അയാള്‍ക്ക് അവസരം ലഭിക്കുന്നത്.

തന്റെ മുന്‍ഗാമിയായ രഹാനെക്ക് ഒരു പാട് മാച്ചുകള്‍ കളിക്കാന്‍ പറ്റിയിട്ടും കരിയറില്‍ ഒരിക്കല്‍ പോലും ടീം തകരുന്ന സമയത്ത് ഇതു പോലൊരു കൗണ്ടര്‍ അറ്റാക്കിങ്ങ് ഇന്നിങ്ങ്‌സ് കരിയറില്‍ ഒരിക്കല്‍ പോലും കളിക്കാന്‍ പറ്റിയിട്ടില്ലെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ അര്‍ഹിച്ച സെഞ്ചുറി നഷ്ടപ്പെട്ടുവെങ്കിലും അയ്യരുടെ ഈ ഇന്നിങ്ങ്‌സിന് മാറ്റേറെയാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍