ഈ സീസണിലെ ഏറ്റവും വലിയ ദുരന്തം നീ തന്നെയാടാ ഉവ്വേ, പഞ്ചാബ് താരത്തെ ട്രോളി ക്രിക്കറ്റ് ലോകം

തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെകെആർ) മോശം പ്രകടനത്തിന് പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ഓൾറൗണ്ടർ സാം കറാൻ ആരാധകരുടെ രോഷം നേരിട്ടു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പിബികെഎസ് ബോർഡിൽ 179/7 എന്ന മാന്യമായ സ്‌കോർ രേഖപ്പെടുത്തി. ക്യാപ്റ്റൻ ശിഖർ ധവാൻ നിർണായകമായ അർധസെഞ്ചുറിയുമായി തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഒമ്പത് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് സാമിന് നേടാനായത്.

സാം കറൻ ബോളിങ്ങിൽ വലിയ ദുരന്തമായി. തന്റെ മൂന്ന് ഓവറിൽ 44 റൺസ് വഴങ്ങിയ അദ്ദേഹം പഞ്ചാബ് കിംഗ്സിന്റെ തോൽവിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. അവസാന 12 പന്തിൽ കെകെആറിന് 26 റൺസ് വേണ്ടിയിരുന്നതിനാൽ പഞ്ചാബ് വളരെ മാന്യമായ നിലയിലായിരുന്നു. അതുവരെ സാം കറാൻ രണ്ടോവറിൽ 22 റൺസ് വിട്ടുകൊടുത്തെങ്കിലും, ഏറ്റവും നിർണായകമായ 19-ാം ഓവർ എറിയാൻ പിബികെഎസ് നായകൻ ധവാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. അത് മാരകമായ ഒരു തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.

ആന്ദ്രെ റസ്സൽ അദ്ദേഹത്തെ മൂന്ന് സിക്സറുകൾക്ക് നിരത്തി, കെകെആറിനെ വിജയത്തിന്റെ വക്കിലെത്തിച്ചു. അവസാന ഓവറിൽ ആറ് റൺസ് പ്രതിരോധിക്കാൻ അർഷ്ദീപ് സിംഗ് പരമാവധി ശ്രമിച്ചെങ്കിലും റിങ്കു സിംഗ് അവസാന പന്തിൽ ബൗണ്ടറി നേടി മത്സരം പൂർത്തിയാക്കി. സമീപകാല മത്സരങ്ങളിൽ സാം കറന്റെ മോശം പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലാവുകയും ട്വിറ്ററിൽ അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.

അതേസമയം സിക്കന്ദർ റാസയെ പോലെ മിടുക്കനായ താരത്തെ പുറത്തിരുത്തി എന്തിനാണ് സാമിന് അവസരം നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.റാസ 6 മത്സരങ്ങളിൽ 2 എണ്ണത്തിൽ ടീമിനെ വിജയവരാ കടത്തിയ ആളാണ് എന്നതും ശ്രദ്ധിക്കണം. “18.5 കോടി താരം സാം കറാൻ 19-ാം ഓവറിൽ 20 റൺസ് നൽകി” ട്വീറ്റിൽ ആരാധകർ പറയുന്നു

Latest Stories

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍