പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ ആഘാതമായി, മുൻ ക്രിക്കറ്റ് താരവും അമ്പയറുമായ മുഹമ്മദ് നസീർ(79) ദീർഘനാളത്തെ അസുഖത്തിന് പിന്നാലെ ലാഹോറിൽ അന്തരിച്ചു.  1969 നും 1984 നും ഇടയിൽ നീണ്ടുനിന്ന തൻ്റെ ക്രിക്കറ്റ് കരിയറിൽ ടീമിനായി അദ്ദേഹം 14 ടെസ്റ്റുകളും 4 ഏകദിനങ്ങളും കളിച്ചു. ഓൾറൗണ്ടറുടെ കരിയർ 14 വർഷം നീണ്ടുനിന്നു. കരിയറിൻ്റെ അവസാന ഘട്ടത്തിലാണ് കൂടുതലും അവസരങ്ങൾ കിട്ടിയത്.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുഹമ്മദ് നസീറിൻ്റെ വിയോഗത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഈ ദുഷ്‌കരമായ സമയങ്ങളിൽ നസീറിൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബോർഡ് അനുശോചനം രേഖപ്പെടുത്തി.”മുൻ ടെസ്റ്റ് ക്രിക്കറ്ററും അംപയറുമായ മുഹമ്മദ് നസീറിൻ്റെ വിയോഗത്തിൽ പിസിബി ദു:ഖിക്കുന്നു. 1969 മുതൽ 1984 വരെ 14 ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും അദ്ദേഹം പാകിസ്ഥാനെ പ്രതിനിധീകരിച്ചു, 37 അന്താരാഷ്ട്ര വിക്കറ്റുകൾ നേടി. അഞ്ച് ടെസ്റ്റുകളും 15 ഏകദിനങ്ങളും അമ്പയറായും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ അനുശോചനം.”

1969-ൽ ന്യൂസിലൻഡിനെതിരെ കളിച്ച നസീറിന് അവിസ്മരണീയമായ ഒരു അരങ്ങേറ്റ ടെസ്റ്റ് ഉണ്ടായിരുന്നു. തൻ്റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിൽ 7-99 എന്ന നിലയിലാണ് താരം പോരാട്ടം അവസാനിപ്പിച്ചത്. തൻ്റെ ഓഫ് സ്പിൻ ബൗളിംഗ് കൊണ്ട് എല്ലാവരെയും ആകർഷിച്ചു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി അദ്ദേഹം വിലപ്പെട്ട 29, 17 റൺസ് സ്‌കോർ ചെയ്തു. രണ്ട് ഇന്നിംഗ്സുകളിലും നസീർ പുറത്താകാതെ നിന്നു എന്നതാണ് ശ്രദ്ധേയം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ