സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു

ഇന്ത്യന്‍ ടീം മുന്‍ നായകനും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ബുര്‍ഡ്വന്‍ യൂനിവേഴ്സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെ ദുര്‍ഗാപൂരിലെ എക്സ്പ്രസ് വേയില്‍ വെച്ച് വ്യാഴാഴ്ചയാണ് അകപകടമുണ്ടായത്. സംഭവത്തില്‍ ഗാംഗുലി പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ഗാംഗുലി സഞ്ചരിക്കുകയായിരുന്ന കാറിനെ അമിതവേഗതയിലെത്തിയ ഒരു ലോറി പെട്ടെന്നു മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഗാംഗുലിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഗാംഗുലിയുടെ കാറില്‍ ഇടക്കുകയായിരുന്നു. ഒന്നിലേറെ വാഹനങ്ങള്‍ ഈ തരത്തില്‍ പരസ്പരം കൂട്ടിയിടിച്ചെന്നാണ് വിവരം.

അപകടത്തില്‍ ഗാംഗുലിയുടെ കാറിനു ചെറിയ രീതിയിലുള്ള കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. 10 മിനിറ്റിന് ശേഷം ഇതേ കാറില്‍ തന്നെ അദ്ദേഹം യാത്ര പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

രാത്രി രണ്ട് മണി, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍..; സംവിധായകന്റെ കുറിപ്പ്

KKR VS CSK: ഞങ്ങൾ കേറിയില്ല, നിങ്ങളും കേറണ്ട; കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം

പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവെയ്ക്കാൻ അധികാരം; രാജസ്ഥാനും പഞ്ചാബും അതീവ ജാഗ്രതയിൽ

KKR VS CSK: എടാ പിള്ളേരെ, എന്നെ തടയാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി എം എസ് ധോണി

'അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണം'; മന്ത്രി എംബി രാജേഷ്

മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് യുദ്ധം; ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന് എം സ്വരാജ്

ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; തുടർച്ചയായി സൈറൺ മുഴങ്ങി

'ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരൻ', രാജി അല്ലെങ്കിൽ ഇംപീച്മെന്റ്; വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജിക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

KKR VS CSK: അടുത്ത സീസണിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, ആ ഒരു കാരണം പണി കിട്ടിയേക്കും: എം എസ് ധോണി

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു; അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം