2013-ൽ രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയപ്പോൾ താരത്തിന്റെ ബാറ്റിംഗ് രീതികളിൽ വന്ന മാറ്റം പോലെയാണ് ഗുജറാത്ത് നായകനായശേഷം ഹാർദിക്കിലും വന്ന മാറ്റാമെന്ന് പറയുകയാണ് സുനിൽ ഗാവസ്‌കർ. മുബൈയുടെയും രോഹിതിന്റെയും ജാതകം മാറ്റിമറിച്ച ആ തീരുമാനം ഗുജറാത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് സുനിൽ പറഞ്ഞു.
“ഹാർദിക്കിന ഞാൻ കാണുന്നത് രോഹിത് ശർമ്മയുടെ 2013 ലെ കാലത്തോടാണ്. ആദ്യമായി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ (ഐപിഎൽ 2013 ൽ) സംഭവിച്ചതാണ്. പെട്ടെന്ന് (ഞങ്ങൾ കണ്ടു) 40, 50, 60 കളിലെ മനോഹരമായ കാമിയോ റോൾ ചെയ്യുന്ന രോഹിത് ശർമ്മയെ. നായകൻ ആയതോടെ ശർമയുടെ ഷോട്ട് സെലക്ഷൻ രീതികളിൽ ഒകെ നല്ല വ്യത്യാസം വന്നു. ”
“അതുപോലെയാണ് ഹാർദിക്കിനും സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ തികച്ചും ഗംഭീരമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. തീർച്ചയായും, അദ്ദേഹം ഒരു മികച്ച ഫീൽഡറാണ്, (അത് അങ്ങനെയായിരുന്നു) രോഹിത് ശർമ്മയും കവറുകളിലും ക്ലോസ്-ഇന്നിലും (അക്കാലത്ത്) അദ്ദേഹം ഒരു മികച്ച ഫീൽഡറായിരുന്നു. പാണ്ഡ്യയും ആ ഗുണങ്ങൾ കാണിക്കുന്നു, അതുകൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.
“പണ്ട് 5 ,6 സ്ഥാനങ്ങളിൽ സ്ഥിരമായി ഇറങ്ങിയ ഹാര്ദിക്ക് ഇപ്പോൾ 3,4 സ്ഥാനങ്ങളിൽ ഇറങ്ങി കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്നു. അഭിനന്ദിക്കണം ഈ മാറ്റാതെ.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരിനെ തോൽപ്പിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് സാധിക്കും.