വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

വരാനിരിക്കുന്ന ഇന്ത്യൻ താരങ്ങൾ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണം എന്നും അയാൾ ഈ കാലയളവിൽ തന്നെ മാതൃകയാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്നും പറയുകയാണ് മുഹമ്മദ് ഷമി. ഇന്ന് ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവം അധികം ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി.

ഷമി പറയുന്നത് ഇങ്ങനെ -” വിരാട് കോഹ്‌ലിയെ എല്ലാവരും മാതൃകയാക്കണം. അവൻ ഈ കാലയളവിൽ ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവന്റെ പ്രവർത്തനങ്ങളിലൂടെ തന്നെ നമുക്ക് അവനെ മാതൃകയാക്കാനുള്ള എല്ലാ കാര്യങ്ങളും അവൻ തന്നെ തന്നിട്ടുണ്ട്.. അടുത്ത തലമുറ അവനെ മാതൃകയാക്കണം.” ഷമി പറഞ്ഞു.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ പഞ്ചാബ് കിംഗ്‌സിനെതിരെ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ആക്രമണ മോഡിലായിരുന്നു. വലംകൈയ്യൻ ബാറ്റർ 47 പന്തിൽ 7 ഫോറും 6 സിക്‌സും സഹിതം 92 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 195.74 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിൻ്റെ തകർപ്പൻ ഇന്നിംഗ്സ് പിറന്നത്. ഈ സീസണിൽ ഓറഞ്ച് ക്യാപ് മത്സരത്തിൽ മുന്നിൽ നിൽക്കുന്ന കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്ന് ഇതിനെ വിശേഷിപ്പിക്കാം.

പഞ്ചാബിനെതിരെ 1000 റൺസ് തികച്ച കോഹ്‌ലി, ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾക്കെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും സ്വന്തമാക്കി. പഞ്ചാബ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയ്‌ക്കെതിരെ കോഹ്‌ലി 1000 റൺസ് തികച്ചു. പഞ്ചാബിനും കൊൽക്കത്തയ്ക്കുമെതിരെ ഡേവിഡ് വാർണർ ഇതേ നാഴികക്കല്ല് പിന്നിട്ടുണ്ട്.

കെകെആറിനും ഡിസിക്കുമെതിരെ രോഹിത് ശർമ്മ 1000 റൺസ് തികച്ചപ്പോൾ ചെന്നൈയ്‌ക്കെതിരെ ശിഖർ ധവാനും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. സീസണിൽ 5 അർദ്ധ സെഞ്ചുറികളുടെയും 1 സെഞ്ചുറിയുടെയും സഹായത്തിൽ 634 റൺസ് നേട്ടം സ്വന്തമാക്കി ആർസിബി താരം ഓറഞ്ച് ക്യാപ് മത്സരത്തിലെ തന്റെ ലീഡ് കൂട്ടി.

Read more

അതേസമയം ഐപിഎല്ലിൽ മുംബൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്‌സ് മാറി. ധരംശാലയിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 60 റൺസിനാണ് പഞ്ചാബിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 242 റൺസ് വിജയലക്ഷ്യമാണ് ആർസിബി മുന്നോട്ടുവച്ചത്. വിരാട് കോലിയുടെ (47 പന്തിൽ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാർ 23 പന്തിൽ 55 റൺസെടുത്തു. കാമറോൺ ഗ്രീൻ (27 പന്തിൽ 46), ദിനേശ് കാർത്തിക് (7 പന്തിൽ 18) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 17 ഓവറിൽ 181ന് എല്ലാവരും പുറത്താക്കുക ആയിരുന്നു. സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ആർസിബിക്കും ഇന്ത്യക്കും ഒരുപോലെ ആവേശമായി.