ആ കമന്ററി പറഞ്ഞത് അയാളുടെ ഹൃദയത്തിൽ നിന്ന്, പല കമന്ററി ആവേശം കണ്ടിട്ടുണ്ടെങ്കിലും ഇത്ര വൈകാരികമായ ഒന്ന് കേട്ടിട്ടുണ്ടാകില്ല; ക്രിക്കറ്റ് ലോകം മുഴുവൻ അയാളുടെ ആരാധകനായ കുറച്ച് നിമിഷങ്ങൾ

സിംബാബ്‌വെ പാക്കിസ്ഥാനെ ഒരു റണ്ണിന് തോൽപ്പിച്ചപ്പോൾ, മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ പോമി എംബാങ്‌വയുടെ കംമെന്ടറി ആവേശവും അത് പറഞ്ഞ രീതിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വിജയങ്ങളിലൊന്ന് തന്റെ ടീം നേടിയതിന്റെ ആവേശം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോഴും കമന്റേറ്റർ ആ നിമിഷം കൈകാര്യം ചെയ്ത രീതിക്ക് വലിയ അഭിനന്ദനമാണ് ഇപ്പോൾ ലഭിക്കുന്നത്.

വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ സിംബാബ്‌വെ അവരുടെ ഭാരത്തിന് മുകളിൽ പഞ്ച് ചെയ്യുകയും പാകിസ്ഥാനെ ഒരു റണ്ണിന് അമ്പരപ്പിക്കുകയും ചെയ്തു. 131 റൺസിന്റെ മിതമായ സ്‌കോർ പ്രതിരോധിച്ചു. സിംബാബ്‌വെ പാകിസ്ഥാൻ ബാറ്റ്‌സ്‌മാരെ ഞെരുക്കി, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി, തങ്ങളുടെ എതിരാളികളെ എട്ടിന് 129 എന്ന നിലയിൽ നിർത്തി.

1996 മുതൽ 2002 വരെ സിംബാബ്‌വെയ്‌ക്കായി കളിച്ച എംബാങ്‌വ, ആഫ്രിക്കൻ രാഷ്ട്രത്തിൽ നിന്നുള്ള ഏറ്റവും പ്രമുഖ മുഖങ്ങളിൽ ഒരാളാണ്, കൂടാതെ അദ്ദേഹത്തിന് വളരെയധികം ജനപ്രീതിയുണ്ട്, പ്രത്യേകിച്ചും ഇന്ത്യയിൽ അദ്ദേഹം ഐ‌പി‌എൽ സമയത്ത് പതിവായി കംമെന്ടറി പറയുന്ന ആളാണ്.

അവസാന പന്തിൽ ഷഹീൻ ഷാ അഫ്രീദി ബൗളറെ ആഞ്ഞടിക്കുന്നത് കണ്ട നിമിശം മുതൽ ഭാവങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറയുന്നത് കാണാൻ സാധിച്ചു. ആദ്യ റൺ വളരെ വേഗത്തിലോടിയ താരങ്ങൾ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടയിൽ വിക്കറ്റ് കീപ്പർ റൺ ഔട്ട് ചാൻസ് മിസ് ആകുമെന്ന് തോന്നിച്ചു. തൽഫലമായി, സിംബാബ്‌വെയുടെ സുവർണ്ണാവസരം നഷ്ടപ്പെടുമെന്നും കളി സമനിലയിലാകുമെന്നും കമന്റേറ്റർമാരും ആരാധകരും കരുതി. എന്നാൽ കീപ്പർക്ക് അവസാനം അത് പൂർത്തിയാക്കാൻ കഴിഞ്ഞു, അതായത് അവർ പാകിസ്ഥാനെ 1 റണ്ണിന് തോൽപിച്ചു, എംബാംഗ്വയെ ഇത് ഉന്മാദത്തിലാക്കി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ