താരതമ്യങ്ങള്‍ നല്ലതല്ല, എന്നാല്‍ ഒരു കാര്യത്തില്‍ ബാബര്‍ കോഹ്‌ലിയുടെ ഏഴയലത്ത് എത്തില്ല, നാട്ടിലത് വലിയ ചര്‍ച്ചയാണ്; തുറന്നടിച്ച് പാക് താരം

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ എന്നിവരെ കുറിച്ചുള്ള താരതമ്യത്തില്‍ പ്രതികരണവുമായി പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ബാബര്‍ മികച്ച ബാറ്ററും നായകനുമാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോഹ്‌ലിയുടെ അടുത്ത് പോലും എത്തില്ലെന്ന് റസാഖ് പറഞ്ഞു. ബാബര്‍ തന്റെ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പരിക്കേല്‍ക്കാതെ കളിയുടെ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നതിനാല്‍ കോഹ്ലിയുടെ ഫിറ്റ്നസ് പലപ്പോഴും നഗരത്തിലെ സംസാരവിഷയമാണെന്നും റസാഖ് പറഞ്ഞു.

വിരാട് ഒന്നാന്തരമൊരു കളിക്കാരനാണ്. അവന്‍ തന്റെ ടീമിനെ കൂടെ കൊണ്ടുപോകുന്നു എന്നതാണ് ഏറ്റവും നല്ല ഭാഗം. അവന്റെ ഉദ്ദേശം എപ്പോഴും പോസിറ്റീവ് ആണ്. അവന്‍ തന്റെ കഴിവുകള്‍ നന്നായി ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ലോകോത്തരമാണ് എന്നതാണ് പ്രധാന കാര്യം. ബാബര്‍ അസമിന്റെ ഫിറ്റ്നസ് വിരാട് കോഹ്ലിയെപ്പോലെയല്ല. ബാബര്‍ ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- റസാഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘പാകിസ്ഥാന്റെ ഒന്നാം നമ്പര്‍ കളിക്കാരനാണ് ബാബര്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റര്‍. കളിയുടെ ഏത് ഫോര്‍മാറ്റിലും അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ബാബറിനെയും കോഹ്ലിയെയും പോലുള്ള ഒരു കളിക്കാരനുണ്ട്. നമ്മള്‍ അവരെ താരതമ്യം ചെയ്യേണ്ടതില്ല. ആരാണ് നല്ലത് – കപില്‍ ദേവോ ഇമ്രാന്‍ ഖാനോ എന്ന് ചോദിക്കുന്നത് പോലെയാണ് ഇത്.

ഈ താരതമ്യങ്ങള്‍ നല്ലതല്ല. കോഹ്ലി ഇന്ത്യയിലും ബാബര്‍ പാകിസ്ഥാനിലും മികച്ച കളിക്കാരനാണ്. കോഹ്‌ലി ലോകോത്തര താരമാണ്, അതുപോലെ ബാബറും. എന്നാല്‍ കോഹ്ലിയുടെ ഫിറ്റ്നസ് ബാബറിനേക്കാള്‍ മികച്ചതാണ്- റസാഖ് കൂട്ടിച്ചേര്‍ത്തു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു