ചെന്നൈ പിച്ച് രണ്ടാം ഇന്നിങ്സിൽ മാറിയതുകൊണ്ടല്ലേ പാകിസ്ഥാൻ തോറ്റത് എന്ന് റമീസ് രാജ, ബാബർ അസം പറഞ്ഞ മറുപടി ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; ആ വാക്കുകൾക്ക് കൊടുക്കാം രണ്ട് പോയിന്റ് എന്ന് ആരാധകർ

ഐസിസി ലോകകപ്പ് 2023ൽ അഫ്ഗാനിസ്ഥാനെതിരായ പാക്കിസ്ഥാന്റെ തോൽവിക്ക് ചെന്നൈയുടെ പിച്ചിനെ പഴിചാരാൻ മുൻ താരം റമീസ് രാജ ശ്രമിച്ചത് വലിയ വാർത്ത ആയിരിക്കുകയാണ്. മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ, ക്യാപ്റ്റൻമാരുമായി അഭിമുഖം നടത്തുകയായിരുന്ന റമീസ് പാകിസ്ഥാൻ നായകൻ ബാബർ അസമിനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ പാകിസ്ഥാൻ 8 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയ ശേഷം റമീസ് രാജ ചോദിച്ച ചോദ്യം ഇങ്ങനെയാണ്- രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങൾ ആയിരുന്നാലോ ഉണ്ടയിരുന്നത്? പിച്ച് മാറിയതുകൊണ്ട് മാത്രമല്ലേ പാകിസ്ഥാൻ പരാജയപ്പെട്ടത്. എന്നാൽ ബാബർ ആ ചോദ്യത്തോട് മനോഹരമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- “പിച്ച് കാരണമാണ് തോറ്റത് എന്ന ചിന്തയൊന്നും എനിക്ക് ഇല്ല, ഞങ്ങളുടെ സ്പിന്നറുമാർ എപ്പോഴൊക്കെ സമ്മർദ്ദം ഉണ്ടാക്കി എടുത്തോ ആ സമയങ്ങളിൽ എല്ലാം ഞങ്ങൾ ബൗണ്ടറി വഴങ്ങുക ആയിരുന്നു, അതാണ് തോൽവിക്ക് കാരണം.” എന്തയാലും താരം കാര്യങ്ങൾ മനസിലാക്കി തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത് എന്ന് ആരാധകരും പറഞ്ഞു.

മത്സരത്തിൽ ബാബർ അസമും കൂട്ടരും അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ഏകദിന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വലിയ വിമർശനമാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും വരുന്നത്. പാകിസ്താന്റെ ഇതിഹാസങ്ങൾ അടക്കം പലരും തോൽ‌വിയിൽ അസ്വസ്ഥരാണ്. മൂന്ന് മത്സരങ്ങൾ ഇതിനകം തന്നെ പരാജയപ്പെട്ട ടീമിന് മുന്നോട്ടുള്ള യാത്ര കഠിനമാകാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലം ആകുകയും ചെയ്താൽ മാത്രമേ ടീമിന് ഇനി ജയസാധ്യതകൾ ഉള്ളു.

പാകിസ്ഥാൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഫിറ്റ്നസ് ഇല്ലാത്തതും ബാബർ അസമിന്റെ മോശം ക്യാപ്റ്റൻസി മൂലം ആണെന്നും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ടൂർണമെന്റ് തുടങ്ങിയപ്പോൾ മുതൽ പാകിസ്ഥാൻ ടീമിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്തായാലും തോൽവിയോടെ അദ്ദേഹം അതിന്റെ മൂർച്ച കൂടിയിരിക്കുകയാണ്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു