'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടനുമായ സഞ്ജു സാംസണിന്റെ ആരാധകന്‍ വീടിന്റെ ടെറസില്‍ വരച്ച ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുജിത് ആണ് ഭീമന്‍ ചിത്രത്തിന് പിന്നിലെ കലാകാരന്‍. സുജിത് ചിത്രം പങ്കുവച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതോടകം വൈറലായിട്ടുണ്ട്.

ഭീമന്‍ ചിത്രം തയ്യാറാക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് സുജിത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക പേജിനും ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ പശ്ചാത്തല സംഗീതമായി ആവേശത്തിലെ ഗാനമാണ് നല്‍കിയിട്ടുള്ളത്.

വീഡിയോ സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു. ആവേശത്തിലെ രംഗയുടെ ഡയലോഗുമായാണ് സഞ്ജു ആരാധകന് മറുപടിയുമായെത്തിയത്. എടാ മോനെ, സുജിത്തേ…എന്നാണ് സഞ്ജു വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. സഞ്ജുവിന്റെ കമന്റിന് നിരവധി ആരാധകര്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

A post shared by @sujith_____k

സംഭവം ഇതോടെ ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ക്രിക്കറ്റ് പ്രേമികളാണ് ചിത്രകാരനെ അഭിനന്ദിച്ച് വീഡിയോയില്‍ കമന്റ് ചെയ്യുന്നത്. നേരത്തെ സുജിത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകമനോവിചിന്റെയും ചിത്രം ഇത്തരത്തില്‍ വരച്ചിരുന്നു.

വീഡിയോ ഉടന്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വരണമെന്നാണ് ആരാധകരുടെ ആവശ്യം. സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന് ഇനി ഒരു മത്സരം കൂടി ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

Latest Stories

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ