ഇന്ത്യയുടെ അഭിമാന താരമായ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി പ്രതിസന്ധിയില്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ അഭിമാന താരമായ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി കാര്യത്തില്‍ പ്രതിസന്ധി. നിലവില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത്.

കഴിഞ്ഞ ലോകകപ്പില്‍ താരം നടത്തിയത് മിന്നും പ്രകടനമാണ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പക്ഷേ ഹര്‍മന്‍പ്രീത് അടക്കമുള്ള താരങ്ങളുടെ പ്രകടനം പ്രശംസയ്ക്കു കാരണമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പഞ്ചാബ് പൊലീസിലേക്ക് മാറ്റി നിയമിച്ചിരുന്നു. നേരെത്ത വെസ്റ്റേണ്‍ റെയില്‍വെയിലാണ് താരം ജോലി ചെയ്തിരുന്നത്. ഇതിനു പകരം താരം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ ഇപ്പോള്‍ തൊഴില്‍ മാറുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഹര്‍മന്‍പ്രീതിനു ജോലി കാര്യത്തില്‍ പ്രതിസന്ധിയായി മാറി.

താരത്തിനു വിടുതല്‍ നല്‍കാന്‍ റെയില്‍വെ സമ്മതിച്ചില്ല. ഹര്‍മന്‍പ്രീതിനു ബോണ്ട് ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ റെയില്‍വെ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ താരത്തിനു പൊലീസില്‍ ചേരാന്‍ ജോയിനിംഗ് ലൈറ്റര്‍ കിട്ടിയിട്ടും സാധിക്കാത്ത അവസ്ഥയാനുള്ളത്. ബോണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ തയാറാണെന്നു റെയില്‍വെ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡ് സെക്രട്ടറി രേഖാ യാദവ് അറിയിച്ചിട്ടുണ്ട്. പക്ഷേ ഇതു സംബന്ധിച്ച നടപടിയൊന്നും റെയില്‍വെ സ്വീകരിച്ചിട്ടില്ല.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍