ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ സൂപ്പർ ബാറ്റർ യശസ്വി ജയ്‌സ്വാൾ തൻ്റെ ടീമിന് രണ്ടാം ഇന്നിങ്സിൽ സ്വപ്ന തുടക്കം നൽകി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 പരമ്പരയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത് വെറും 150 റൺസിന് പുറത്തായ ശേഷം അതെ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ എതിരാളികളെ 104 റൺസിന് പുറത്താക്കി ആധിപത്യം സ്ഥാപിച്ചു. ശേഷം 46 റൺസിന്റെ ലീഡ് കിട്ടിയ ഇന്ത്യക്കായി കെ എൽ രാഹുലിനൊപ്പം യശസ്വി ജയ്‌സ്വാളും അവരുടെ ടീമിന് ശക്തമായ തുടക്കവും നൽകി. ഇരുവരും മികച്ച കഴിവുകൾ പ്രകടിപ്പിക്കുകയും ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്ക് എതിരെ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു.
യശസ്വി ജയ്‌സ്വാൾ ആദ്യ ഇന്നിങ്സിലെ നിരാശക്ക് ശേഷം ഫോം കാണിച്ചത് ഇന്ത്യക്ക് സന്തോഷം നൽകുന്ന കാഴ്ചയായി. മെല്ലെ തുടങ്ങിയ ശേഷം പിന്നെ ട്രാക്കിലെത്തിയ താരം മനോഹരമായി ബോണ്ടറികൾ നേടി മുന്നേറി. മിച്ചൽ സ്റ്റാർക്കുമായുള്ള താരത്തിന്റെ പോരാട്ടമായിരുന്നു രണ്ടാം ദിനത്തെ കൂടുതൽ ആവേശകരമാക്കിയത്.
19-ാം ഓവറിൽ യശസ്വി ജയ്‌സ്വാൾ, മിച്ചൽ സ്റ്റാർക്കിനെതിരെ ഒരു ലോഫ്റ്റഡ് ഷോട്ടിലൂടെ ബൗണ്ടറി നേടി. അതിനിടയിൽ മിച്ചൽ ഒരു പന്തെറിഞ്ഞ ശേഷം രാഹുലിനെ ഒന്ന് തുറിച്ചുനോക്കി യശസ്വി ജയ്‌സ്വാളിന് അത് ഇഷ്ടപ്പെട്ടില്ല. അടുത്ത പന്തിൽ അദ്ദേഹം ഇതിന് തക്കതായ മറുപടി നൽകി. യുവ ഇന്ത്യൻ ഓപ്പണർ പേസറെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “നിങ്ങൾ വളരെ പതുക്കെയാണ് പന്തെറിയുന്നത്”