ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് പണി കിട്ടാൻ സാധ്യത. ദീപക് ഹൂഡ, സൗരഭ് ദൂബെ, കെ സി കാരിയപ്പ എന്നിവരുടെ ബൗളിങ്ങാണ് ബിസിസിഐ പരിശോധന നടത്തുന്നത്. താരങ്ങൾ പന്തെറിയുന്നത് നിയമവിരുദ്ധമായ രീതിയിൽ ആണെന്നാണ് ബിസിസിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ദീപക് ഹൂഡ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു. ബാറ്റർ എന്ന നിലയിലാണ് താരം കൂടുതലും ടീമിനെ സഹായിക്കുന്നെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ബോളർ എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കാരിയപ്പ രാജസ്ഥാൻ താരമാണ്. താരവും ചില മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അത് പോലെ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളായ മനീഷ് പാണ്ഡെക്കും ബോളിങ് വിലക്കുണ്ട്. പക്ഷെ താരത്തിനെ അങ്ങനെ ഇങ്ങനെ ഒന്നും ബോളിങ്ങിൽ ടീം ഉപയോഗിക്കാറില്ല.

അതേസമയം നാളെ നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് മെഗാ ലേലം നടക്കും. നവംബർ 4 ന് രജിസ്‌ട്രേഷൻ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം 1574 കളിക്കാർ ഇവന്റിനായി സൈൻ അപ്പ് ചെയ്തു. ഇതിൽ 1165 പേർ ഇന്ത്യൻ താരങ്ങളും 409 പേർ വിദേശ താരങ്ങളുമാണ്.

ഇതിൽ തന്നെ ക്യാപ്പ്ഡ് കളിക്കാർ 320 ഉം, അൺക്യാപ്പ്ഡ് കളിക്കാർ 1,224 ഉം അസോസിയേറ്റ് നേഷൻസിൽ നിന്നുള്ള കളിക്കാർ 30 പേരുമാണ്. 320 ക്യാപ്പ്ഡ് തരങ്ങളിൽ 48 പേർ ഇന്ത്യക്കാരും ബാക്കി 272 പേർ വിദേശ താരങ്ങളുമാണ്.

അൺക്യാപ്പ്ഡ് കളിക്കാരിൽ മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായിരുന്ന ഇന്ത്യക്കാർ 152 പേരുണ്ട്. 3 കളിക്കാർ മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായ അന്താരാഷ്ട്ര താരങ്ങളാണ്. 104 കളിക്കാർ അൺകാപ്പ്ഡ് ഇന്റർനാഷണൽ താരങ്ങളാണ്. 965 പേർ ഇതുവരെ ഐപിഎൽ കളിക്കാത്ത ഇന്ത്യൻ താരങ്ങളാണ്.

409 വിദേശ താരങ്ങളുടെ രാജ്യാടിസ്ഥാനത്തിലുള്ള എണ്ണം

ദക്ഷിണാഫ്രിക്ക 91
ഓസ്‌ട്രേലിയ 76
ഇംഗ്ലണ്ട് 52
ന്യൂസിലൻഡ് 39
വെസ്റ്റ് ഇൻഡീസ് 33
ശ്രീലങ്ക 29
അഫ്ഗാനിസ്ഥാൻ 29
ബംഗ്ലാദേശ് 13
യുഎസ്എ 10
അയർലൻഡ് 9
സിംബാബ്‌വെ 8
കാനഡ 4
സ്‌കോട്ട്‌ലൻഡ് 2
യുഎഇ 1
ഇറ്റലി 1

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്