ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് പണി കിട്ടാൻ സാധ്യത. ദീപക് ഹൂഡ, സൗരഭ് ദൂബെ, കെ സി കാരിയപ്പ എന്നിവരുടെ ബൗളിങ്ങാണ് ബിസിസിഐ പരിശോധന നടത്തുന്നത്. താരങ്ങൾ പന്തെറിയുന്നത് നിയമവിരുദ്ധമായ രീതിയിൽ ആണെന്നാണ് ബിസിസിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.
ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ദീപക് ഹൂഡ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു. ബാറ്റർ എന്ന നിലയിലാണ് താരം കൂടുതലും ടീമിനെ സഹായിക്കുന്നെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ബോളർ എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കാരിയപ്പ രാജസ്ഥാൻ താരമാണ്. താരവും ചില മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അത് പോലെ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളായ മനീഷ് പാണ്ഡെക്കും ബോളിങ് വിലക്കുണ്ട്. പക്ഷെ താരത്തിനെ അങ്ങനെ ഇങ്ങനെ ഒന്നും ബോളിങ്ങിൽ ടീം ഉപയോഗിക്കാറില്ല.
അതേസമയം നാളെ നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് മെഗാ ലേലം നടക്കും. നവംബർ 4 ന് രജിസ്ട്രേഷൻ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം 1574 കളിക്കാർ ഇവന്റിനായി സൈൻ അപ്പ് ചെയ്തു. ഇതിൽ 1165 പേർ ഇന്ത്യൻ താരങ്ങളും 409 പേർ വിദേശ താരങ്ങളുമാണ്.
ഇതിൽ തന്നെ ക്യാപ്പ്ഡ് കളിക്കാർ 320 ഉം, അൺക്യാപ്പ്ഡ് കളിക്കാർ 1,224 ഉം അസോസിയേറ്റ് നേഷൻസിൽ നിന്നുള്ള കളിക്കാർ 30 പേരുമാണ്. 320 ക്യാപ്പ്ഡ് തരങ്ങളിൽ 48 പേർ ഇന്ത്യക്കാരും ബാക്കി 272 പേർ വിദേശ താരങ്ങളുമാണ്.
അൺക്യാപ്പ്ഡ് കളിക്കാരിൽ മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായിരുന്ന ഇന്ത്യക്കാർ 152 പേരുണ്ട്. 3 കളിക്കാർ മുൻ ഐപിഎൽ സീസണുകളുടെ ഭാഗമായ അന്താരാഷ്ട്ര താരങ്ങളാണ്. 104 കളിക്കാർ അൺകാപ്പ്ഡ് ഇന്റർനാഷണൽ താരങ്ങളാണ്. 965 പേർ ഇതുവരെ ഐപിഎൽ കളിക്കാത്ത ഇന്ത്യൻ താരങ്ങളാണ്.
409 വിദേശ താരങ്ങളുടെ രാജ്യാടിസ്ഥാനത്തിലുള്ള എണ്ണം
ദക്ഷിണാഫ്രിക്ക 91
ഓസ്ട്രേലിയ 76
ഇംഗ്ലണ്ട് 52
ന്യൂസിലൻഡ് 39
വെസ്റ്റ് ഇൻഡീസ് 33
ശ്രീലങ്ക 29
അഫ്ഗാനിസ്ഥാൻ 29
ബംഗ്ലാദേശ് 13
യുഎസ്എ 10
അയർലൻഡ് 9
സിംബാബ്വെ 8
കാനഡ 4
സ്കോട്ട്ലൻഡ് 2
യുഎഇ 1
ഇറ്റലി 1