'പന്തിന്‍റെ പ്രതിരോധ സാങ്കേതികത ആ ഇതിഹാസതാരത്തിന്‍റേതുപോലെ'; ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗില്‍ ഋഷഭ് പന്ത് 128 പന്തില്‍ 109 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പന്തിന്റെ ബാറ്റിംഗ് സാങ്കേതികതയെ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയോട് ഉപമിച്ചു.

പന്ത് എല്ലായ്‌പ്പോഴും ധോണിയുടെ സമര്‍ത്ഥനായ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പിന്തുടര്‍ച്ചാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ പന്ത് പ്രശസ്തി സമ്പാദിക്കുന്നു. ആക്രമിക്കാന്‍ അനുയോജ്യമായ ബോളര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ പന്ത് മികച്ചവനാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

റിഷഭ് പന്തിനൊപ്പം ഞങ്ങള്‍ കാണുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പാക്കേജാണ്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്സില്‍ നിരവധി ഡോട്ട് ബോളുകള്‍ നിങ്ങള്‍ കാണും. മുമ്പ് പലതവണ കണ്ടപോലെ പ്രതിരോധ ഗെയിമും കളിക്കാന്‍ പന്ത്  തയ്യാറാണ്. അവന് ധോണിയെ പോലെ മികച്ച ഒരു പ്രതിരോധ സാങ്കേതിക വിദ്യയുണ്ട്.

അദ്ദേഹത്തിന്റെ പ്രതിരോധ സാങ്കേതികത വളരെ മികച്ചതായിരുന്നു. ധോണിയുടെ നേതൃത്വത്തെക്കുറിച്ചും വലിയ ഹിറ്റിംഗ് ശക്തിയെക്കുറിച്ചും ആളുകള്‍ സംസാരിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രതിരോധ സാങ്കേതികതയും വളരെ മികച്ചതായിരുന്നു. ഋഷഭ് പന്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ- മഞ്ജരേക്കര്‍ പറഞ്ഞു.