കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

ഷോണ്‍ ജനിക്കുന്നതിനു മുന്‍പേ ഷോണിന്റെ അച്ഛന്‍ പീറ്ററും അങ്കിള്‍ ഗ്രയിമും സൗത്ത് ആഫ്രിക്കയുടെ പ്രഗത്ഭരായ കളിക്കാര്‍ ആയിരുന്നു ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ബന്ധപെട്ടു ജീവിച്ചകാരണം ഒരു ക്രിക്കറ്റെര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൌളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ഷോണ്‍ പൊള്ളോക്കിന് പ്രത്യേകിച്ച് ബിരുദങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല.

വളരും തോറും തീരത്തേക്ക് അടുക്കുന്ന ഒരു കപ്പലിനെ പോലെ ഷോണ്‍ പൊള്ളോക്ക് ക്രിക്കറ്റിനോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളോക്കില്‍ ഉള്ള പ്രതീക്ഷകള്‍ എപ്പോഴും ഉയര്‍ന്നു നിന്നിരുന്നു.. ‘സ്വജനപക്ഷപാത’ത്തിലല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് നിക്ഷിപ്തമായിരുന്നു.

അക്കാലത്ത് ദേശീയ സെലക്ടറായിരുന്ന ഷോണിന്റ അച്ഛന്‍ പീറ്റര്‍, തന്റെ മകന്‍ ദേശീയ ടീമില്‍ കളിക്കുന്നത് കാണാന്‍ കുറച്ച് ടെന്‍ഷന്‍ ഉള്ള ഒരാള്‍ കൂടിയായിരുന്നു.. ഇതൊക്കെ കൊണ്ട് ഷോണിന്റെ അരങ്ങേറ്റം കുറച്ച് വൈകിയായിരുന്നു സംഭവിച്ചത്..

എന്നാല് 1995-96 ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 16 വിക്കറ്റുകള്‍ നേടി ബാറ്റിങ്ങില്‍ 26 .60 ആവറേജും കരസ്ഥാമാക്കി അതെ സീരിയസിലെ ഏകദിന പരമ്പരയിലെ അരങ്ങേറ്റം കുറിച്ച ഷോണ്‍ പുറത്താകാതെ 66 റണ്‍സും ബൗളിങ്ങില്‍ 4 – 34 നേടി അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും നടത്തിയ ചുരുക്കം ചിലര്‍ക്ക് ഒപ്പം ചരിത്രത്തില്‍ ഇടം നേടി.

പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് സഖ്യം സൗത്ത് ആഫ്രിക്കന്‍ക്ക് വേണ്ടി 47 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒരു ബൗളിംഗ് കൂട്ടുകെട്ട് ആയിരുന്നു..സൗത്ത് ആഫ്രിക്കക്ക് വേണ്ടി 400 വിക്കറ്റുകള്‍ നേടിയ ആദ്യ ബൗളറും ഷോണ്‍ പൊള്ളോക്ക് തന്നെ.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 300 വിക്കറ്റും നേടിയ ഷോണിന്റെ ഒരു മനോഹരമായ കൗണ്ടി സ്‌പെല്‍ Warwickshire നു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ നാലു ബോളുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു..

അങ്കിള്‍നെയും അച്ഛനെയും പോലെ സൗത്ത് ആഫ്രിക്കയുടെ മികച്ച ഒരു ക്രിക്കറ്ററായി, ഷോണും ആ പട്ടികയിലെ മുകളിലത്തെ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു..

 എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ

ചാമ്പ്യന്‍സ് ട്രോഫി 2025: രോഹിത് നായകനായി തുടരും, സഞ്ജുവിന് അവസരമില്ല