ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ നിന്ന് പിന്മാറിയ താരങ്ങളിലൊരാളാണ് ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സ്. വോക്‌സിന്റെ പിന്മാറ്റം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നിരാശയിലാഴ്ത്തി. ട്വന്റി20 ലോക കപ്പും ആഷസും കാരണമാണ് ഐപിഎല്‍ വേണ്ടെന്നുവെച്ചതെന്ന് വോക്‌സ് പറയുന്നു.
ട്വന്റി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ഐപിഎല്‍ മത്സരക്രമം പുന:ക്രമീകരിക്കുകയും വേനല്‍ക്കാല സീസണിന്റെ അവസാനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ലോക കപ്പും ആഷസും നടക്കാനിരിക്കെ വളരെ കുറച്ച് സമയത്തെ ഇടവേള മാത്രമേ അവശേഷിക്കുന്നുള്ളൂ. അടുത്തടുത്ത് മൂന്ന് ടൂര്‍ണമെന്റുകളില്‍ കളിക്കുക ഏറെ പ്രയാസകരമാണ്- വോക്‌സ് പറഞ്ഞു.
ഐപിഎല്‍ കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടേനെ. ഐപിഎല്‍ കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടേനെ. പക്ഷേ, ഒന്നിനെ വിട്ടു കളയേണ്ടതുണ്ട്. 2019ലേതിന് തുല്യമായ പ്രാധാന്യമുണ്ട് ഇത്തവണത്തെ ആഷസിനും. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളുണ്ടെങ്കിലും ക്രിക്കറ്റിനെ സംബന്ധിച്ച് ആവേശം പകരുന്ന പരമ്പരയാണ് ആഷസെന്നും വോക്‌സ് കൂട്ടിച്ചേര്‍ത്തു.