Ipl

ട്വിറ്ററിൽ മുഴുവൻ ധോണി മയം, സൂപ്പർ താരത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളായിരുന്നു മഹേന്ദ്ര സിംഗ് ധോണി‌. ഏത് മത്സരവും ഒറ്റക്ക് എതിരാളികളിൽ നിന്ന് തട്ടിയെടുക്കാൻ കെൽപ്പുള്ള ധോണി കളിച്ചിരുന്ന സമയത്ത് ഫിനിഷിംഗിന്റെ കാര്യത്തിൽ ഇന്ത്യക്ക് വേവലാതിപ്പെടേണ്ടി വന്നിട്ടില്ല‌. തന്റെ നാല്പതാം വയസിലും ടീമിന് ആശ്രയിക്കാൻ പറ്റുന്ന ഏറ്റവും വലിയ വിശ്വസ്തൻ താൻ ആണെന്ന് ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇന്നലെ മുംബൈക്ക് എതിരെയുള്ള മത്സരത്തിലെ ധോണിയുടെ ഫിനിഷിങ്. ” റിസ്ക് യൂത്താൽ മാത്രമേ റിസൾട്ട് കിട്ടു” എന്ന് ധോണിക്ക് അറിയാം. അതിനാൽ തന്നെ അവസാന ഓവറിൽഏത് ലക്ഷ്യവും എത്തിപിടിക്കുന്ന മാജിക്ക് ലോകം ഇന്നലെ കണ്ടു.

ഇന്നലത്തെ മത്സരത്തിലെ ഉഗ്രൻ ഫിനിഷിങിന് ശേഷം ട്വിറ്റർ ഉൾപ്പടെ ഉള്ള സോഷ്യൽ മീഡിയയിൽ ധോണി ചർച്ച നിറയുകയാണ്. മത്സരം ഫിനിഷ് ചെയ്ത് എത്തിയ മഹേന്ദ്ര സിങ്ങ് ധോണിയെ താണു വണങ്ങിയാണ് ജഡേജ സ്വീകരിച്ചത്.ജഡേജ താണു വാങ്ങിയത് പോലെ ക്രിക്കറ്റ് താരങ്ങളും ആരാധകരും ധോണിക്ക് ആശംസ അർപ്പിച്ച് എത്തി. ഉനദ്ഘട്ടിനെ 6,4,2,4 എന്നിങ്ങനെ അടിച്ച് വിജയിപ്പിച്ചാണ് ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. നിലവിലെ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റനോട് ചെയ്ത ഈ കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ജയിക്കാൻ നാല് റൺസ് വേണ്ടിയിരിക്കെ ലെഗ് സ്റ്റംപ് ലക്ഷ്യംവച്ച് ഉനദ്കട്ട് എറിഞ്ഞ യോർക്കർ അനായാസം ധോണി ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. വിജയരവങ്ങൾക്കിടയിൽ ഓടിയെത്തിയ ജഡേജയുടെ ആഘോഷത്തിൽ എല്ലാം ഉണ്ടായിരുന്നു, കൈ കൂപ്പി ജഡേജ പറഞ്ഞു ” എന്റെ മഹി ഭായ് നിങ്ങൾ തന്നെയാണ് നായകൻ “.

ഇപ്പോൾ ഉള്ള ചെറുപ്പക്കാരോട് അവരെക്കാൾ ആവേശത്തിൽ മത്സരിക്കുന്ന ധോണിയും അവസാന ഓവർ ഫിനിഷിങ്ങും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായിരിക്കുന്നു; ഒന്നേ പറയാൻ ഒള്ളു- അയാളെ എഴുതി തള്ളരുത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?