ആ ടീമിന്റെ ആരാധകരാണ് ഏറ്റവും ബെസ്റ്റ്, അവന്മാരുടെ ആ പ്രവൃത്തി എന്നെ ഞെട്ടിച്ചു: അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ആവേശ മത്സരങ്ങളാണ് നടക്കുന്നത്. ആരാധകർ അതിനാൽ തന്നെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ആളുകൾ ഒഴുകകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള ആവേശം കാണികളെ വൻതോതിൽ സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നു. എം എസ് ധോണി ഏതൊക്കെ സ്റ്റേഡിയത്തിൽ കളിക്കാനെത്തിയാലും ആ സ്റ്റേഡിയമൊക്കെ മഞ്ഞക്കടലായി മാറുന്ന കാഴ്ചയും ഈ നാളുകളിൽ നാം കണ്ട് കഴിഞ്ഞതാണ്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലെങ്കിലും ബാംഗ്ലൂരിന്റെ മത്സരങ്ങൾ കാണാനും ആളുകൾ ഉണ്ടാകുന്നു.

17-ാം സീസണിൽ അവർ ആറ് കളികൾ തോറ്റപ്പോൾ ഒരെണ്ണം മാത്രമാണ് ജയിച്ചത്. അപ്പോഴും എം ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞു. ആർസിബി എന്ന ടീം അവരുടെ ആരാധകർക്ക് ഒരു വികാരമാണ്. അവസാന ശ്വാസം വരെ ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് അവർ പറയുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താനും അമ്പാട്ടി റായിഡുവും ആർസിബി ആരാധകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

“റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ആരാധകർ അത്ഭുതകരമാണ്. അവരുടെ ഫ്രാഞ്ചൈസി ട്രോഫി ഇതുവരെ കിരീടം ഉയർത്തിയിട്ടില്ല. പക്ഷേ അവർ കളിക്കാരെ പിന്തുണയ്ക്കുന്നത് തുടരുന്നു. അവർ അവരുടെ കളിക്കാരെ ഉപേക്ഷിക്കുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വിശ്വസ്തരായ ആരാധകർ ആർസിബിക്കുണ്ടെന്ന് ഞാൻ കരുതുന്നു. ആരാധകർ സ്റ്റേഡിയത്തിൽ വന്ന് നിറയുന്നത് കാണുന്നത് സന്തോഷമുള്ള കാര്യമാണ്.”

ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കുന്നവരെ ഇർഫാൻ അഭിനന്ദിച്ചു. “എസ്ആർഎച്ചിനെതിരെ ബാംഗ്ലൂർ 288 റൺസ് പിന്തുടരാൻ പോകുന്നില്ലെന്ന് അവർക്ക് അറിയാമായിരുന്നു, പക്ഷേ അവർ അവരുടെ ടീമിൻ്റെ ബാറ്റിംഗ് ആസ്വദിച്ചു. തങ്ങളുടെ ടീം ലീഗിൽ നിന്ന് പുറത്തായത് അറിഞ്ഞിട്ടും ആരാധകർ നൃത്തം ചെയ്യുകയായിരുന്നു. ഇത് ഈ വർഷമല്ല, ഇത് എല്ലാ സീസണുകളുടെയും കഥയാണ്. ടീമിനും താരങ്ങൾക്കും പിന്നിൽ ആരാധകർ നിൽക്കുന്നു. ഒരു ദിവസം ഐപിഎൽ ട്രോഫി നേടുമെന്ന പ്രതീക്ഷയോടെ അവർ തങ്ങളുടെ കളിക്കാരെ വിശ്വസിക്കുന്നു,” ഇർഫാൻ പറഞ്ഞു.

മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ റൺമലയ്ക്കു മുന്നിൽ 25 റൺസകലെ ആർസിബി ബാറ്റുവെച്ച് കീഴടങ്ങി. 288 റൺസെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേർന്നെടുത്ത 549 റൺസ് ഒരു ടി20 മത്സരത്തിൽ പിറക്കുന്ന ഏറ്റവും ഉയർന്ന റൺസാണ്. തോൽവിയോടെ ബാംഗ്ലൂർ പ്ലേ ഓഫിൽ എത്താതെ ഏതാണ്ട് പുറത്തായി കഴിഞ്ഞു.

Latest Stories

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം