കട്ട പാരയും എടുത്ത് കക്കാൻ പോകുന്നതാണ് അമ്പയർ ഇതിലും നല്ലത് എന്ന് ആരാധകർ, കട്ട കലിപ്പിൽ സംഗക്കാര ചെയ്തത് ഇങ്ങനെ; കാർത്തിക്കിന്റെ 'വിക്കറ്റ്' വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 എലിമിനേറ്ററിനിടെ ടെലിവിഷൻ അമ്പയർ അനിൽ ചൗധരി എടുത്ത എൽബിഡബ്ല്യൂ തീരുമാനം വമ്പൻ വിവാദത്തിന് കാരണമായി.

ആർസിബിയുടെ ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ അവേഷ് ഖാൻ്റെ പന്തിൽ ദിനേശ് കാർത്തിക്ക് പുറത്താകുന്നു. മറുവശത്ത് തൻ്റെ പങ്കാളിയായ മഹിപാൽ ലോംറോറുമായി കൂടിയാലോചിച്ച ശേഷം റിവ്യൂ എടുക്കാൻ കാർത്തിക്ക് തീരുമാനിക്കുന്നു. ക്ലിയർ വിക്കറ്റ് ആയിട്ടും കാർത്തിക്കിന് അനുകൂലം ആയിട്ടുള്ള തീരുമാനം ആണ് ടെലിവിഷൻ അമ്പയർ എടുത്തത്. ബാറ്റ് ബോളിൽ അല്ല മറിച്ച് പാഡിൽ ആണ് ടച്ച് ചെയ്തതെന്ന് മനസിലാകുമെങ്കിലും ബാറ്റ് ബോളിലാണ് ആദ്യം കൊണ്ടത് എന്ന നിഗമനത്തിലായിരുന്നു അമ്പയർ.

തീരുമാനത്തെ കമൻ്റേറ്റർമാർ വിമർശിച്ചപ്പോൾ, രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര തീരുമാനത്തിൽ അസ്വസ്ഥനായി അമ്പയറുമാരോട് അത് ചോദ്യം ചെയ്യാൻ പോകുന്ന ദൃശ്യങ്ങളും വൈറലായി.

സംഭവം നടക്കുമ്പോൾ 0 റണ്ണിൽ ആയിരുന്ന കാർത്തിക്കിനെ 13 പന്തിൽ 11 റൺസെടുത്ത് 19-ാം ഓവറിൽ ആവേശ് പുറത്താക്കി. അതേസമയം ബാറ്റിംഗ് അത്ര അനായാസം അല്ലാത്ത ട്രാക്കിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 172 റൺസാണ് നേടിയത്.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ