കർഷകൻ അല്ലെ മക്കളെ ഇപ്പോഴത്തെ പിള്ളേരോട് ഒന്ന് മുട്ടാൻ വന്നതാണ്, ധോണിക്ക് മുന്നിൽ ജയിക്കാൻ ആകാതെ രോഹിതും പന്തും; മുൻ നായകനെ വാഴ്ത്തി ആരാധകർ

ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്ര സിംഗ് ധോണി തന്റെ 43 ആം വയസിൽ കളിക്കുന്ന കളിയുടെ നാലിലൊന്ന് കളിക്കാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്കോ സ്റ്റാർ വിക്കറ്റ് കീപ്പറും ലക്നൗ നായകനുമായ ഋഷഭ് പന്തിനോ സാധിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടെങ്കിലും അവസാന ഓവറിൽ ചില മിന്നൽ വെടിക്കെട്ടുകൾ നടത്തിയ ധോണി 12 പന്തിൽ 27 റൺ നേടിയ ധോണി തന്റെ സ്പാർക്ക് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ്.

ഈ സീസണിൽ ധോണി, പന്ത്, രോഹിത് എന്നിവർ നേടിയ റൺസ് നമുക്ക് നോക്കാം

ധോണി- 5 മത്സരങ്ങളിൽ നിന്നായി 103 റൺസ്

രോഹിത് – 4 മത്സരങ്ങളിൽ നിന്നായി 38 റൺസ്

പന്ത്- 5 മത്സരങ്ങൾ ( 4 ഇന്നിങ്സിൽ) നിന്നായി 19 റൺസ്

വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം ക്രിക്കറ്റ് കളിക്കുന്ന ധോണിയും വർഷത്തിന്റെ പകുതി മുക്കാൽ ഭാഗത്തും കളിക്കുന്ന പന്തും രോഹിതും തമ്മിൽ ഉള്ള വ്യത്യാസം നോക്കുക. ഇവിടെ ചർച്ചയാകുന്നത് ഫിറ്റ്നസ് മാത്രമല്ല. സമീപനമാണ്. രോഹിതും പന്തും ഒകെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്നവരാണ്. ധാരാളം പന്തുകൾ കളിക്കാനും സമയം എടുക്കാനും ഇവർക്ക് സാഹചര്യം ഉണ്ടായിട്ടും ഈ താരങ്ങൾക്ക് കാര്യമായ ഒന്നും ചെയ്യാൻ പറ്റുന്നില്ല. അപ്പോലെയാണ് ധോണി ഇപ്പോളും കാണിക്കുന്ന ആ ആത്മാർത്ഥത മനസിലാക്കേണ്ടത്. പഴയ പോലെ വമ്പനടികളോ വേഗത്തിലുള്ള ഓട്ടമോ ഒന്നും പറ്റില്ലെങ്കിലും തന്നാൽ ആകും വിധം അയാൾ പൊരുതുന്നു എന്നതിലാണ് കാര്യം.

പന്തും രോഹിതും ഒകെ കാണിക്കുന്ന ഈ അലസ സമീപനം ഇവർക്ക് ട്രോളുകൾ ക്ഷണിച്ച് വരുത്തുന്നുണ്ട്. പക്ഷെ മുംബൈയുടെയും ലക്നൗ ടീമിന്റെയും കാര്യം എടുത്താൽ തിളങ്ങാൻ പറ്റിയ മിടുക്കന്മാരായ താരങ്ങൾ വേറെയും ഉണ്ടെന്ന് ഓർക്കാം. എന്നാൽ ചെന്നൈയുടെ കാര്യം എടുത്താൽ ബാറ്റ്സ്മാൻമാർ എല്ലാവരും തന്നെ മോശം ഫോമിൽ കളിക്കുമ്പോൾ ആണ് ധോണി തന്നാൽ ആകും വിധം ശ്രമിച്ചെങ്കിലും നോക്കുന്നത്.