ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാർത്തിക്, രാഹുൽ ടെവാതിയ എന്നിവരാണ് ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് 2022ൽ ഫിനിഷറുടെ റോളിൽ തന്റെ ടോപ്-4 എന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്യാപ്റ്റൻ ഹാർദിക് ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ൽ തന്റെ ടീമിനായി വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കൂടാതെ താമസിക്കാതെ തന്നെ ബൗളിംഗിലേക്കും താരം മടങ്ങിയെത്തും. കാർത്തിക്ക്, തെവാടിയ എന്നിവരുടെ പേരിലാണ് ഈ വർഷത്തെ ലീഗ് അറിയപ്പെടുന്നത് തന്നെ.
“ഹാർദിക്, ജദ്ദു, കാർത്തിക്, ടെവാതിയ എന്നിവരാണ് ഫിനിഷറുടെ റോളിലെ എന്റെ ഫിനിഷറുമാർ. ഈ ഐപിഎല്ലിൽ ഡികെയും തിളങ്ങിയിട്ടുണ്ട്. ഹാർദിക് മികച്ച തിരിച്ചുവരവ് നടത്തി. ലോകകപ്പിന് ഇനിയും സമയമുണ്ട്, പക്ഷേ ഡികെയെയും തെവാടിയയെയും പോലുള്ളവർക്ക് അവസരം ലഭിക്കണം.”
“നിങ്ങൾ ഡികെയെ നോക്കുകയാണെങ്കിൽ, ടി20 ഫോർമാറ്റിൽ അദ്ദേഹം ഇന്ത്യക്കായി സ്ഥിരമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. നിദാഹാസ് ട്രോഫിയാണ് ഹൈലൈറ്റ്,” പ്രസാദ് പിടിഐയോട് പറഞ്ഞു.
ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ സെലക്ഷൻ ബിസിസിഐക്ക് വലിയ തലവേദന ആണെന്നുറപ്പാണ്. സൂപ്പർ താരങ്ങൾ പലരും മങ്ങിയ ഫോമിൽ ആണെന്നുള്ളത് ആക്കം കൂട്ടുന്നു.