പഞ്ചാബിന്റെ ഭാവി അവൻ്റെ കൈയിൽ സുരക്ഷിതമാണ്, യുവതാരത്തെ കുറിച്ച് പത്താൻ

പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) പേസർ അർഷ്ദീപ് സിംഗിന് കഴിഞ്ഞ കുറച്ച് സീസണുകളിൽ കഠിനാധ്വാനം ചെയ്ത ഫലം ഇപ്പോൾ കിട്ടിത്തുടങ്ങി. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇർഫാൻ പത്താൻ.

ഈ സീസണിൽ പഞ്ചാബിന്റെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണെന്ന് 23-കാരൻ തെളിയിച്ചു . വിദൂരമായ പ്ലേ ഓഫ് സാധ്യതകൾ മാത്രമാണ് ഉള്ളതെങ്കിൽ പോലും അങ്ങനെ ഒരെണ്ണം നല്കാൻ കാരണം അർഷ്ദീപ് നടത്തുന്ന മികച്ച പ്രകടനം തന്നെയാണ്.

“അർഷ്ദീപ് ഒരു പ്രത്യേക കളിക്കാരനാണ്, അവൻ ചെറുപ്പവുമാണ് ആത്മവിശ്വാസം ഉള്ളവനാണ്, കഠിനാധ്വാനിയാണ് . ഈ ഗുണങ്ങളെല്ലാം അവനെ അവന്റെ പ്രായത്തിലുള്ള ബൗളർമാരിൽ നിന്ന് വേർതിരിക്കുന്നു. എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ അല്ലെങ്കിൽ മറ്റാരെയെങ്കിലും പോലെയുള്ള വലിയ കളിക്കാരെ ഡെത്ത് ഓവറുകളിൽ അദ്ദേഹം നിശബ്ദത പാലിച്ച് നിർത്താൻ അവന് സാധിക്കുന്നുണ്ട്.”

അദ്ദേഹത്തിന്റെ വളർച്ച അസാമാന്യമായി തോന്നുന്നു . കാഗിസോ റബാഡയെ പോലെ ഒരു പേസർ ഉണ്ടെങ്കിലും, അവന് പഞ്ചാബിലെ പ്രധാനിയാകാൻ സാധിക്കുന്നു. പഞ്ചാബ് കിംഗ്‌സിന്റെ ഭാവി സുരക്ഷിതമാണ്.”

Read more

ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹിയാണ് പഞ്ചാബിന്റെ എതിരാളികൾ. തൊട്ടാൽ പഞ്ചാബ് പ്ലേ ഓഫ് എത്താതെ പുറത്താകും.