മത്സരം മാറ്റിമറിച്ച 'ചൂതാട്ടം', ആ നീക്കത്തിന് കരുത്ത് പകര്‍ന്നതെന്ത്?; വെളിപ്പെടുത്തി സൂര്യകുമാര്‍

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ നിര്‍ണായകമായ 19-ാം ഓവര്‍ റിങ്കു സിംഗിന് നല്‍കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. റിങ്കുവിന്റെ വലംകൈ ഓഫ് സ്പിന്‍ സാഹചര്യങ്ങള്‍ക്ക് നന്നായി യോജിച്ചതാണെന്നും പരമ്പരയിലുടനീളം റിങ്കു നെറ്റ്സില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സൂര്യ വിശദീകരിച്ചു.

20-ാം ഓവറിന്റെ തീരുമാനം നേരായതായിരുന്നു. എന്നാല്‍ 19-ാം ഓവര്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. സിറാജിനും മറ്റു ചിലര്‍ക്കും ഓവര്‍ ബാക്കിയുള്ളപ്പോള്‍, ആ ഓവര്‍ എറിയാന്‍ റിങ്കുവാണ് അനുയോജ്യമെന്ന് എനിക്ക് തോന്നി. പരിശീലന സെഷനുകളില്‍ റിങ്കുവിന്റെ ബോളിംഗ് നിരീക്ഷിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. ആത്യന്തികമായി, ഇത് ശരിയായ കോളാണെന്ന് ഞാന്‍ വിശ്വസിച്ചു.

19-ാം ഓവര്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ നിര്‍ണായക ഓവര്‍ ഞാന്‍ റിങ്കുവിനെ ഏല്‍പ്പിച്ചത്. ഇടംകൈയ്യന്‍ ബാറ്ററുമായി വലംകൈയ്യന്‍ ബോളിംഗ് പലപ്പോഴും കടുത്ത മത്സരം നടത്താറുണ്ട്. ഭാഗ്യവശാല്‍, റിങ്കു അവസരത്തിനൊത്ത് ഉയര്‍ന്നു, അവന്റെ ഡെലിവറികള്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കുകയും എന്റെ ജോലി എളുപ്പമാക്കുകയും ചെയ്തു. ഇപ്പോള്‍, എനിക്ക് കൂടുതല്‍ വിശ്വസനീയമായ ബോളിംഗ് ഓപ്ഷനുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പരിചയസമ്പന്നനായ സിറാജിനു ഒരോവര്‍ ബാക്കിയുണ്ടായിട്ടും 19ാം ഓവര്‍ അദ്ദേഹത്തിനു സൂര്യ നല്‍കിയില്ല. സിറാജിനെ അവസാന സ്പെല്ലിനു വിളിക്കാതെ 19ാം ഓവര്‍ പാര്‍ട്ട്ടൈം ബോളറായ റിങ്കു സിങിനു സൂര്യ നല്‍കുകയായിരുന്നു. ഇതു കളി തന്നെ മാറ്റി മറിക്കുകയും ചെയ്തു. വെറും മൂന്നു റണ്‍സാണ് ഈ ഓവറില്‍ റിങ്കു വിട്ടുകൊടുത്തത്. ക്രീസില്‍ നിലുയുറപ്പിച്ച കുശാല്‍ പെരേര (46), പുതുതായെത്തിയ രമേഷ് മെന്‍ഡിസ് (3) എന്നിവരെ താരം പുറത്താക്കുകയും ചെയ്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ