പ്രതിഭയാണ്, പ്രതിഭാസമാണ്; പ്രമുഖ താരത്തിനെ വാനോളം പുകഴ്ത്തി എ.ബി.ഡിവില്യേഴ്‌സ്; ആവേശത്തിൽ ഇന്ത്യൻ ആരാധകർ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്. ഇന്ത്യൻ ടീമിൽ വേറിട്ട ഷോട്ടുകൾ പരീക്ഷിക്കുന്നതിൽ അഗ്രകണ്യനാണ് റിഷഭ് പന്ത്. ഒന്നര വർഷം മുൻപ് നടന്ന ആക്‌സിഡന്റിനു ശേഷം ഇന്ത്യൻ നീല കുപ്പായത്തിലേക്ക് ഗംഭീര തിരിച്ച് വരവാണ് താരം നടത്തിയത്. തന്റെ രാജകീയ വരവിൽ ഇന്ത്യയ്ക്ക് നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ടി-20 ലോകകപ്പ് നേടി കൊടുത്ത താരം കൂടിയായിരുന്നു റിഷഭ് പന്ത്. ഇപ്പോഴിതാ സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി.ഡിവില്യേഴ്‌സ് താരത്തിനെ പറ്റി പറഞ്ഞിരിക്കുകയാണ്.

എ.ബി.ഡിവില്യേഴ്‌സ് പറഞ്ഞത് ഇങ്ങനെ:

“ഒരുപാട് പ്രത്യേകതകളുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. അദ്ദേഹം വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ്. ഓസ്‌ട്രേലിയയില്‍ പോയി ടെസ്റ്റില്‍ ഈ രീതിയിലുള്ള ഇന്നിങ്‌സുകള്‍ കളിക്കുകയെന്നത് എളുപ്പമല്ല. വലിയ സ്‌കോറുകളും റിഷഭ് കുറിച്ചിട്ടുണ്ട്. ടീമിനും ഏറ്റവും ആവശ്യമായ ഘട്ടങ്ങളില്‍ അദ്ദേഹം റണ്‍സെടുക്കുകയും ചെയ്യുന്നു. റിഷഭിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബൗളറുടെ അടുത്ത ബോള്‍ എങ്ങനെയായിരിക്കുമെന്നു മുന്‍കൂട്ടി കാണുകയും അതിനു അനുസരിച്ച് ആക്രമിക്കുകയും ചെയ്യുതയെന്നതാണ് റിഷഭിന്റെ ശൈലി. കൂടാതെ ബാറ്റിങിനിടെ റിഷഭ് പലപ്പോഴും നിയന്ത്രണം വിട്ട് വീഴാറുണ്ട്. ഒറ്റക്കൈ കൊണ്ടുള്ള അദ്ദേഹത്തിന്റെ സിക്‌സറുകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ബോളിലേക്കു അല്‍പ്പം നേരത്തേയെത്താന്‍ റിഷഭിനു ഇതിലൂടെ സാധിക്കുന്നു. ഇതു കാരണം അദ്ദേഹത്തിന്റെം വലതുകൈ അല്‍പ്പം കൂടി മുന്നിലേക്കു നീട്ടുവാന്‍ സാധിക്കുന്നത് കൊണ്ടാണ്” എ.ബി.ഡിവില്യേഴ്‌സ് പറഞ്ഞു.

ഗബ്ബയിലെ മികച്ച പ്രകടനത്തിന് ശേഷം ഗബ്ബാ കിംഗ് എന്നാണ് റിഷഭ് പന്തിനെ വിളിക്കുന്നത്. അവശ്യ സമയത് അദ്ദേഹം മികച്ച പ്രകടനം തന്നെ ആണ് ടീമിന് വേണ്ടി നടത്താറുള്ളത്. ആക്‌സിഡന്റിനു ശേഷം 2023 ലോകകപ്പിൽ നിന്നും പന്ത് പുറത്തായിരുന്നു. എന്നാൽ തന്റെ ആരോഗ്യം വീണ്ടെടുത്ത് ഐപിഎല്ലിൽ മികച്ച പ്രകടനത്തിലൂടെ വീണ്ടും ഇന്ത്യൻ നീല കുപ്പായത്തിലേക്ക് മടങ്ങി വന്നു. 2007 നു ശേഷം ഇന്ത്യ ഒരു ഐസിസി ടി-20 ലോകകപ്പ് പോലും നേടിയിരുന്നില്ല. അത്രയും നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടായിരുന്നു പന്ത് തന്റെ രാജ്യത്തിനായി 2024 ടി-20 ലോകകപ്പ് നേടി കൊടുത്തത്. ഇപ്പോൾ നടക്കുന്ന ശ്രീലങ്കൻ സീരീസിലെ ആദ്യ മത്സരത്തിൽ 49 റൺസ് നേടി മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ടി-20 യിൽ ഇന്ത്യ ശ്രീലങ്കയെ തോല്പിച്ച് സീരീസ് സ്വന്തമാക്കി.

.

Latest Stories

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

IPL 2025: ഒരുങ്ങിയിരുന്നോ സഞ്ജുവുമായിട്ടുള്ള അംഗത്തിന്, ചെന്നൈ സ്പിന്നർമാർക്ക് അപായ സൂചന നൽകി മലയാളി താരം; വീഡിയോ കാണാം

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ