2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഒമ്പത് വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട്, നാളെ ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. ധർമ്മശാലയിലെ സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും മനോഹരമായ മൈതാനങ്ങളിലൊന്നാണ്, സ്റ്റേഡിയത്തിന് ചുറ്റും മനോഹരമായ കാഴ്ചകളാണ് ഉള്ളത്. എന്നിരുന്നാലും, അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്രൗണ്ടിലെ സാഹചര്യങ്ങൾ അത്ര നല്ല രീതിയിൽ ആയിരുന്നില്ല.
മത്സരം നടന്ന ഗ്രൗണ്ട് മോശം നിലവാരത്തിൽ ഉള്ളത് ആണെന്ന് അഫ്‌ഗാനിസ്ഥാൻ എം മത്സരശേഷം പരാതിപ്പെട്ടിരുന്നു. സൂപ്പർ ബോളർ മുജീബിന് പരിക്ക് പറ്റുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഏറ്റവും പുതിയ വാർത്ത പ്രകാരം, ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലറും ഇതേ രീതിയിൽ സംസാരിക്കുകയും ധർമ്മശാലയുടെ ഉപരിതലം അനുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടു.
Read more
“ധർമ്മശാലയിലെ ഉപരിതലം അനുയോജ്യമല്ല. ഞങ്ങൾ ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കില്ലെങ്കിലും, ഒരു ടീമെന്ന നിലയിൽ ഞങ്ങളുടെ മുഴുവൻ കഴിവിലും എത്തുന്നതിൽ നിന്ന് പിച്ച് ഞങ്ങളെ തടഞ്ഞേക്കാം. ”ബട്ട്ലർ പറഞ്ഞു. ഐസിസി ലോകകപ്പിന് മുന്നോടിയായി ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയം നവീകരണത്തിന് വിധേയമായി. ഫെബ്രുവരിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിലൊന്ന് പിച്ചിലെ സാഹചര്യം കാരണം മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടി വന്നു.