വേഗത്തിലുള്ള തന്‍റെ വിരമിക്കലിന് കാരണം ആ ഇന്ത്യന്‍ താരം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് താന്‍ വിരമിക്കാന്‍ തീരുമാനിച്ച കൃത്യമായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി ഇതിഹാസ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. 2008-ല്‍ ഇന്ത്യയ്ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിന്റെ മധ്യത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഗില്‍ക്രിസ്റ്റ് ലോകത്തെ ഞെട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടത്തിന് നാലു ടെസ്റ്റുകള്‍ മാത്രം ബാക്കിയിരിക്കെ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യന്‍ ബാറ്റര്‍ വിവിഎസ് ലക്ഷ്മണിന്റെ ഒരു അനായാസ ക്യാച്ച് കൈവിട്ട നിമിഷം താന്‍ വിരമിക്കാന്‍ തീരുമാനിച്ചെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഈ തീരുമാനം ആ സമയം ഫീല്‍ഡില്‍ തന്റെ അടുത്തുനിന്നിരുന്ന മാത്യു ഹെയ്ഡനോട് പറഞ്ഞുവെന്നും താരം വെളിപ്പെടുത്തി.

2008ല്‍ ഇന്ത്യക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റില്‍ കളിക്കുകയായിരുന്നു ഞാന്‍. അതെന്റെ 96-ാം ടെസ്റ്റായിരുന്നു. അതിനുശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകാനുള്ള ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള യാത്രക്കുള്ള പ്ലാനിംഗിലായിരുന്നു ഞാന്‍. തലേന്ന് രാത്രി ഭാര്യയുമായി ഫോണില്‍ വെസ്റ്റ് ഇന്‍ഡീസില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകി.

പിറ്റേന്ന് കളിക്കാനിറങ്ങിയപ്പോള്‍ ബ്രെറ്റ് ലീയുടെ പന്തില്‍ വിവിഎസ് ലക്ഷ്മണ്‍ നല്‍കിയ അനായസ ക്യാച്ച് ഞാന്‍ നിലത്തിട്ടു. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ക്യാച്ച് കൈവിടുന്നത് ഞാന്‍ കുറേതവണ നോക്കി നിന്നു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. എന്റെ സമയമായെന്ന്. അപ്പോള്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ എന്റെ അടുത്ത് നില്‍ക്കുകയായിരുന്ന മാത്യു ഹെയ്ഡനോട് ഞാന്‍ പറഞ്ഞു, എന്റെ കാലം കഴിഞ്ഞുവെന്ന്.

വിരമിക്കാനുള്ള സമയമായെന്ന തിരിച്ചറിവായിരുന്നു ആ ക്യാച്ച് കൈവിട്ട സംഭവം. എന്നാല്‍ ഹെയ്ഡന്‍ എന്നോട് പറഞ്ഞത്, വിട്ടുകളയൂ, നിങ്ങളാദ്യമായി കൈവിടുന്ന ക്യാച്ചോ അവസാനമായി കൈവിടുന്ന ക്യാച്ചോ അല്ലല്ലോ ഇത്. അതൊന്നും കാര്യമാക്കേണ്ടെന്ന് ഹെയ്ഡന്‍ പറഞ്ഞെങ്കിലും ആ നിമിഷം ഞാന്‍ അത് തീരുമാനിച്ചിരുന്നു- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ