ആ ഇന്ത്യൻ താരം ആത്മഹത്യക്ക് ശ്രമിച്ചു, ഫ്‌ളാറ്റിന്റെ 19-ാം നിലയുടെ ബാൽക്കണിയിൽ അവൻ നിന്നു...വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസത്തിന്റെ സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുള്ള വമ്പൻ വെളിപ്പെടുത്തലുമായി താരത്തിന്റെ സുഹൃത്ത് ഉമേഷ് കുമാർ. ഭാര്യമായിട്ടുള്ള പ്രശ്നങ്ങളും പിന്നാലെ ഉയർന്ന് വന്ന കോഴ ആരോപണവുമായപ്പോൾ ഷമി തകർന്നെന്നും അതിനാലാണ് ഷമി ആത്മഹത്യ ചെയ്യാൻ നോക്കിയതെന്നും സുഹൃത്ത് പറഞ്ഞു.

കൂട്ടുകാരൻ പറഞ്ഞത് ഇങ്ങനെ- ” ഷമി പോരാടാൻ മനസ് ഉള്ള ആളാണ് എന്ന് എനിക്ക് അറിയാമായിരുന്നു. അത്രയും നാൾ നേരിട്ട പ്രശ്നാമൊക്കെ അവൻ അതിജീവിച്ചു. ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹം ഒത്തുകളിച്ചെന്ന് ആരോപിച്ചു. അതും പണം വാങ്ങി. രാജ്യത്തെ താൻ വഞ്ചിച്ചു എന്ന് ആളുകൾ പറഞ്ഞത് ഷമിയെ തളർത്തി.” കൂട്ടുകാരൻ പറഞ്ഞു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ആ രാത്രിയിൽ ഷമി കടുത്ത ഒരു തീരുമാനത്തിലായിരുന്നു. അന്ന് പുലർച്ചെ നാല് മണിക്ക് താൻ വെള്ളം കുടിക്കാനായി ഉണർന്നു. താൻ അടുക്കളയിൽ എത്തിയപ്പോൾ ഷമി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. 19-ാം നിലയുടെ ബാൽക്കണിയിലായിരുന്നു ഷമി നിന്നത്. എന്താണ് ഷമിയുടെ മനസിലെന്ന് തനിക്ക് മനസിലായി. ഷമിയുടെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാവും അത്. ശേഷം പിറ്റേന്ന് ഷമി ആഗ്രഹിച്ച വാർത്ത വന്നെത്തി. അവൻ കുറ്റകാരൻ അല്ലെന്ന് കണ്ടെത്തി. അതോടെ അവൻ സന്തോഷിച്ചു.”

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം പൊസിഷനുള്ള ഷമി ലൈനിലും ലെങ്ങ്തിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ എതിരാളികളെ കുഴപ്പിക്കുകയും അവരെ തകർക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പല വിജയങ്ങളിലും താരം നിർണായക പ്രകടനമാണ് നടത്തിയത്.

നിലവിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ഏറെ നാളെ കളത്തിന് പുറത്തായിരുന്ന ഷമി അതിനെ എല്ലാം അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. 2023 ലോകകപ്പിനിടെയാണ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റത്. ടൂർണമെൻ്റ് അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ അതിനെ എല്ലാം അതിജീവിച്ച് താരം ഇപ്പോൾ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ