മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എട്ട് വിക്കറ്റ് നേട്ടമാണ് അഡ്ലെയ്ഡ് ഓവലില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് വിജയിക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. കളിയുടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും മേല്‍ക്കൈ നേടിയ ഓസീസ് 10 വിക്കറ്റിന്റെ ജയം രേഖപ്പെടുത്തി പരമ്പര 1-1 ന് സമനിലയിലാക്കി. മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ സെന്‍സേഷണല്‍ ബോളിംഗിന് പിന്നില്‍ യശസ്വി ജയ്സ്വാളായിരിക്കുമെന്ന് റിക്കി പോണ്ടിംഗ് കരുതുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സ് നേടിയ യുവ സൗത്ത്പാവ് സ്റ്റാര്‍ക്കിന്റെ ബൗളിംഗില്‍ ചില ഗംഭീര ഷോട്ടുകള്‍ അടിച്ചിരുന്നു. പതുക്കെ പന്തെറിയുകയാണെന്ന് പറഞ്ഞ് ഫാസ്റ്റ് ബൗളറെ താരം സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചു. യശസ്വിയുടെ വാക്കുകള്‍ സ്റ്റാര്‍ക്കിന്റൈ പ്രകടനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് പോണ്ടിംഗ് കരുതുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ പന്തില്‍ തന്നെ ജയ്സ്വാളിനെ പുറത്താക്കിയ സ്റ്റാര്‍ക്ക് ആ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
സ്റ്റാര്‍ക്ക് എളുപ്പത്തില്‍ നിരാശനാകില്ല, ബാറ്റര്‍ അവനോട് എന്തെങ്കിലും പറഞ്ഞാല്‍, മുഖത്ത് ഒരു പുഞ്ചിരിയോടെ അവന്‍ പ്രതികരിക്കും. അവന്റെ ഉള്ളില്‍ കത്തുന്ന തീ മറയ്ക്കാന്‍ അവന്‍ പുഞ്ചിരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. അഡ്ലെയ്ഡില്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു- റിക്കി പോണ്ടിംഗ് പറഞ്ഞു.
സ്റ്റാര്‍ക്ക് തന്റെ സ്ഥിരതയ്ക്ക് പ്രശംസ അര്‍ഹിക്കുന്നു. തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി. തന്റെ ആദ്യകാലങ്ങളില്‍ സ്റ്റാര്‍ക്ക് 150 കിലോമീറ്റര്‍ വേഗതയില്‍ എത്തിയിരുന്നു, ഇപ്പോള്‍ അവന്‍ കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ സ്ഥിരത പുലര്‍ത്തുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. സ്റ്റാര്‍ക്ക് ബാറ്റര്‍മാര്‍ക്ക് അധികം അവസരങ്ങള്‍ നല്‍കുന്നില്ല- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.