ക്രിക്കറ്റിലേക്ക് വിരേന്ദര്‍ സെവാഗ് വന്ന കാലത്ത് സാഷാല്‍ സനത് ജയസൂര്യ പറഞ്ഞത്രേ… ”ഇല്ല… ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല. അയാള്‍ക്ക് ശൈലി മാറ്റേണ്ടി വരും”… എന്നാല്‍ സെവാഗ് ശൈലി മാറ്റിയില്ല…
സുകുമാര്‍ അഴിക്കോട് പറഞ്ഞത് പോലെ ”സച്ചിന്‍ ബോളുകളെ സ്‌നേഹിക്കുന്നു…എന്നാല്‍ സെവാഗ് ബോളുകളെ വെറുക്കുന്നു”… തന്റെ നേര്‍ക്ക് വന്നിരുന്ന ഓരോ ബോളിനേയും ‘എനിക്ക് നിങ്ങളെ വെറുപ്പാണ്’ എന്ന് പറയുന്ന വിധം അയാള്‍ അടിച്ച് പായിച്ച് കൊണ്ടിരുന്നു…
ടെസ്റ്റ് ക്രിക്കറ്റില്‍ 50 തിനോടടുത്ത് ആവറേജ് ഉളള 8000 ത്തിലധികം റണ്ണുളള എന്നാല്‍ 82 നടുത്ത് സ്‌ട്രൈക്ക് റേറ്റുളള ഒരേ ഒരു കളികാരന്‍ അയാള്‍ മാത്രമാണ്…. തന്റെ ശൈലി കൊണ്ട് മാത്രം അയാളിന്ത്യക്ക് നേടി തന്ന അഡ്വാന്റേജ് അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെന്നല്ല ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വം ആണ്…. ഒരു വിവ് റിച്ചാര്‍ഡ്‌സ് ഉണ്ടാകാം …. ജയസൂര്യ ടെസ്റ്റില്‍ തീരെയില്ല…..
കളിയുടെ തുടക്കത്തില്‍ തന്നെ എതിര്‍ ബോളിംഗിനെ തല്ലി ചതച്ച് ഇന്ത്യന്‍ ടീമിന് അയാളുണ്ടക്കിയ ആത്മവിശ്വാസം പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്…. ആ ഒരു ശൈലി മാത്രം പല ടീമുകളും ആയുധം വച്ച് കീഴടങ്ങി…. അയാളുടെ ആക്രമണങ്ങളില്‍ എക്കാലത്തെയും മികച്ച ഓസീസ് ബോളര്‍മാര്‍ അസ്ത്ര പ്രജ്ഞരാവുന്നതും തുടരെ ഫീല്‍ഡേഴ്‌സ് തെറ്റുകള്‍ വരുത്തുന്നതുമെല്ലാം ഒരിന്ത്യന്‍ ആരാധാകനെന്നും അഭിരമമായ കാഴ്ച്ചയായിരുന്നു….. ത്രിബിള്‍ സെഞ്ചറി നേടുന്ന ഇന്ത്യകാരനെന്ന അറുപതാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചതും സാഷാല്‍ സെവാഗ് തന്നെ….
ഏകദിനത്തില്‍ വന്നാലും വിവ് റിച്ചാര്‍ഡ്‌സും ജയസൂര്യയും മാത്രമേ അയാള്‍ക്കൊപ്പമെത്തുകയുളളു…. നൂറിലധികം സ്‌ട്രൈക്ക് റേറ്റുമായി 8000 ത്തിലധികം റണ്‍സുളള മൂന്ന് ബാറ്റസ്മാന്‍മാരില്‍ ഒരാള്‍ അയാളാണ്…. ബാക്കിയാരും 3000 പോലും കടന്നിട്ടില്ല…. അതില്‍ തന്നെ അഫ്രീദിക്ക് 8000 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ 150 തിലധികം മാച്ചുകള്‍ കളിക്കേണ്ടി വന്നു…. ശരിയാണ് വിവ് റിച്ചാര്‍ഡ്‌സിന്റെ 90.20 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് സെവാഗിനേകാള്‍ മികച്ചത് എന്ന് കാണാവുന്നതാണ്…..ഒരു പരിധി വരെ ഡിവില്ലിയേഴ്‌സും…
എഴുത്ത്: ഫാരിസ് അഹമ്മദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍