'ബുദ്ധിമാനായ ക്രിക്കറ്റര്‍'; ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് 'തന്ത്രശാലിയായ' താരത്തെ നിര്‍ദ്ദേശിച്ച് മുന്‍ കോച്ച്

പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

മിക്ക മുന്‍ താരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ പിന്തുണച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പില്‍ എംഎസ് ധോണിയുടെ ടീമിനെ ചരിത്രപരമായ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ മുന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത്തും ഗംഭീര്‍ അടുത്ത മുഖ്യ പരിശീലകനാകണമെന്ന പ്രതീക്ഷ പങ്കുവെച്ചു.

”ഗംഭീര്‍ പരിചയസമ്പന്നനാണ്, കായികരംഗത്ത് കഠിനമായ രീതിയില്‍ കളിച്ചിട്ടുണ്ട്. അവന്‍ ഗെയിം നന്നായി വായിക്കുന്നു, ഒരു വിഡ്ഢിത്തവുമില്ലാത്ത ആളാണ് അവന്‍,”രാജ്പുത് പറഞ്ഞു.

2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഗൗതം ഗംഭീറിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആയിരുന്നുവെങ്കിലും, കെകെആര്‍ ഉപദേശകനായ ഗംഭീര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് പരമമായ ബഹുമതി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം