ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഒരുപറ്റം താരങ്ങള്‍ കളിച്ചിറങ്ങി പോയിട്ടുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അതിനാല്‍ തന്നെ ലോകമെമ്പാടും നിരവധി ആരാധകരും ഈ ഐപിഎല്‍ ഫ്രാഞ്ചൈസിക്കുണ്ട്. കാരണം അവര്‍ എല്ലായ്‌പ്പോഴും കളിക്കളത്തില്‍ ഭയരഹിത ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുന്ന നിരയാണ് അവരുടേത്. ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടുള്ള താരങ്ങളെപ്പോലെയാകാന്‍ ഓരോ കൊച്ചുകുട്ടിയും ഉറ്റുനോക്കുന്ന ടീമാണ് ആര്‍സിബിയെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ പറഞ്ഞു.
വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍, രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, തിലകരത്നെ ദില്‍ഷന്‍, റോസ് ടെയ്ലര്‍, ഫാഫ് ഡു പ്ലെസിസ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കുന്നതിന് എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തോടെ കളിക്കാന്‍ ടീം എപ്പോഴും ആഗ്രഹിക്കുന്നു.
എനിക്ക് ആര്‍സിബി എന്നത് എല്ലാ കൊച്ചുകുട്ടികളും ഉറ്റുനോക്കുന്ന ഒരു ഫ്രാഞ്ചൈസിയായിട്ടാണ് തോന്നുന്നത്. ഫീല്‍ഡിന് പുറത്തും അവര്‍ ഫണ്ണാണ്. എനിക്ക് ചുവപ്പ് നിറം ഇഷ്ടമാണ്, ലോഗോയിലെ മനോഹരമായ സ്വര്‍ണ്ണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അതിനാല്‍ ആ ടീമുമായി വളരെയേറെ ചേര്‍ന്ന് പോകാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു- ബ്രെറ്റ് ലീ പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവര്‍ക്ക് ജയം അനിവാര്യമാണ്. വൈകീട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം.