ജയ് ജയ് ജയ്‌സ്വാൾ, ശിവം ദുബെ ഷോ; തവിടുപൊടിയായി അഫ്ഗാനിസ്ഥാൻ, ഇന്ത്യക്ക് പരമ്പര

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ താരതമ്യേന മികച്ച വിജയലക്ഷ്യം വളരെ എളുപ്പത്തിൽ പിന്തുടർന്ന ഇന്ത്യയെയാണ് ഇന്ന് കാണാൻ സാധിച്ചത്. അർദ്ധ സെഞ്ചുറികൾ നേടിയ ജയ്‌സ്വാളിന്റെയും ശിവം ദുബയുടെയും മികവിലാണ് ഇന്ത്യ വിജയവര കടന്നതും പരമ്പര സ്വന്തമാക്കിയതും. ജയ്‌സ്വാൾ 34 പന്തിൽ 68 റൺ നേടി മടങ്ങിയപ്പോൾ ദുബെ 32 പന്തിൽ 65 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടികളാണ് കിട്ടിയത്. 150 റൺസ് പോലും എടുക്കില്ലെന്ന കരുതിയ അഫ്ഗാനെ രക്ഷിച്ചത് 57 റൺസ് നേടിയ സൂപ്പർതാരം ഗുൽബാദിൻ നെയ്ബാന്റെ ഇന്നിങ്‌സാണ്. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ് കൂട്ടുകെട്ട് അഫ്ഗാനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുമെന് കരുതിയ സമയത്താണ് സ്‌കോർബോർഡിൽ 20 റൺസുള്ളപ്പോൾറഹ്മാനുള്ള ഗുർബാസിനെ (14) മടക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അധികം വ്യക്‌തി തന്നെ സഹ ഓപ്പണർ ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി. മൂന്നാം നമ്പറിൽ ഇറങ്ങിയ ഗുൽബാദിൻ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കി കത്തിക്കയറി. എന്നാൽ അർദ്ധ സെഞ്ച്വറി പിന്നിട്ട അദ്ദേഹത്തെ അക്‌സർ പട്ടേൽ മടക്കി.

പിന്നാലെ വന്ന മുഹമ്മദ് നബി (14) വലിയ സംഭാവന നൽകാതെ മടങ്ങി. ചെറിയ സ്‌കോറിൽ ഒതുക്കപ്പെടുമോ എന്ന് ഭയന്ന അവരെ നജീബുള്ള സദ്രാൻ (23), കരീം ജനത് (20), മുജീബ് ഉർ റഹ്മാൻ (21) എന്നിവരുടെ ചെറിയ സംഭാവനകൾ 170 കടത്താൻ സഹായിച്ചു.ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബോളിങ് അനുകൂല ട്രാക്ക് അല്ലാതിരുന്നിട്ട് കൂടിയ 4 ഓവറിൽ 17 റൺ വഴങ്ങി അക്‌സർ പട്ടേലിന്റെ രണ്ട് വിക്കറ്റ് പ്രകടനം എടുത്ത് പറയേണ്ടതാണ് .

ഇന്ത്യൻ മറുപടി നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൺ ഔട്ട് ആയി പൂജ്യനായി മടങ്ങിയ രോഹിത് ഇത്തവണ ആദ്യ ഓവറിൽ തന്നെ റൺ ഒന്നും എടുക്കാതെ ബൗൾഡായി മടങ്ങി. പകരമെത്തിയ കോഹ്‌ലി അറ്റാക്കിങ് മോഡിൽ ആയിരുന്നു. ജയ്‌സ്വാളിനൊപ്പം തകർപ്പൻ അടികളിലൂടെ സ്കോർ മുന്നോട്ട് കൊണ്ടുപോയ കോഹ്‌ലി 16 പന്തിൽ 29 റൺ നേടിയാണ് മടങ്ങിയത്. കോഹ്‌ലി പോയപ്പോൾ വന്ന ദുബെ ആകട്ടെ വേഗം മത്സരം തീർക്കാനുള്ള ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാളും ദുബൈയും യദേഷ്ടം ബൗണ്ടറികൾ അടിച്ച് മുന്നേറിയപ്പോൾ അഫ്ഗാൻ ബോളർമാർ കാഴ്ചക്കാരായി. ഇരുവരും റൺ അടിക്കാൻ മത്സരിച്ചപ്പോൾ വളരെ വേഗം സ്കോർ ബോർഡ് കുതിച്ചു. ജയ്‌സ്വാൾ മടങ്ങിയ ശേഷം പിന്നാലെ എത്തിയ ജിതേഷ് ശർമ്മ പൂജ്യനായി മടങ്ങിയപ്പോൾ റിങ്കു സിങ് 9 സാക്ഷി നിർത്തി ശിവം ദുബെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും കുറിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം